ജി.എസ്.ടി നഷ്ടപരിഹാരം: കേന്ദ്രനിർദേശം തള്ളി കേരളം
text_fieldsതിരുവനന്തപുരം: ജി.എസ്.ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കേന്ദ്രം മുേന്നാട്ടുവെച്ച രണ്ടു നിർദേശങ്ങളും കേരളം തള്ളി. ജി.എസ്.ടിയിലുണ്ടായ ഇടിവിനെ 'കോവിഡ് മൂലം, സാധാരണനിലയിലുണ്ടാകുന്നത്' എന്നിങ്ങനെ വേർതിരിച്ച് കണക്കാക്കുകയും നഷ്ടം സംസ്ഥാനങ്ങൾ വഹിക്കണമെന്നതുമായിരുന്നു ജി.എസ്.ടി കൗൺസിലിലെ നിർദേശം.
സാധാരണനിലയിലുണ്ടാകുന്ന ജി.എസ്.ടി ഇടിവ് എത്രയാണോ അത് കേന്ദ്രം കടമെടുത്ത് നൽകുമെന്നാണ് സംസ്ഥാനങ്ങളെ അറിയിച്ചത്. ഇൗ രണ്ട് നിർദേശങ്ങളും കേരളത്തിന് സ്വീകാര്യമല്ലെന്ന് ധനമന്ത്രി തോമസ് െഎസക് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ജി.എസ്.ടി കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍നിന്ന് വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കൈമാറണം. ജി.എസ്.ടി നഷ്ടപരിഹാരയിനത്തിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട തുക എത്രയാണോ അത് പൂർണമായും കേന്ദ്രസർക്കാർ റിസർവ് ബാങ്കിൽനിന്ന് കടമെടുത്ത് നൽകണം.
ഇക്കാര്യത്തിൽ കേരളത്തിെൻറ നിലപാട് രേഖാമൂലം കേന്ദ്രത്തെ അറിയിക്കും. ഇതിന് മുേന്നാടിയായി വിഷയത്തിൽ പൊതുസമീപനവും നിലപാടും സ്വീകരിക്കുന്നതിന് മറ്റു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി തിങ്കളാഴ്ച സൂം വഴി ആശയവിനിമയം നടത്തും.
കേന്ദ്രസമീപനം സംസ്ഥാനങ്ങളെ ചൊറിയുന്നതാണ്. ജി.എസ്.ടി കൗൺസിൽ യോഗം അഞ്ചുമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അതുവരെ ചര്‍ച്ച ചെയ്തവരെ വിഡ്ഢികളാക്കി കേന്ദ്രം നിര്‍ദേശം െവച്ചത്.
ജി.എസ്.ടി നഷ്ടപരിഹാരക്കുടിശ്ശിക നല്‍കാനാകില്ലെന്ന നിലപാട് വാഗ്ദാന ലംഘനമാണ്. കോവിഡ് മൂലമുള്ള നികുതിയിടിവ് പരിഹരിക്കാൻ സംസ്ഥാനങ്ങൾ കടമെടുക്കണമെന്നാണ് കേന്ദ്രം പറയുന്നത്.
ഇതിനായി സംസ്ഥാനങ്ങൾക്ക് വായ്പാ പരിധിയിൽ വർധന വരുത്താെമന്നു പറയുന്നു. അര ശതമാനം വായ്പപരിധി ഉയർത്തിയതു കൊണ്ട് കേരളത്തിെൻറ നഷ്ടത്തിനുള്ള തുല്യമായ തുക കടമെടുക്കാൻ തികയില്ല.
മാത്രമല്ല, കേന്ദ്രം കടമെടുത്താൽ ആറ് ശതമാനമാണ് പലിശയെങ്കിലും സംസ്ഥാനങ്ങളുടെ വായ്പക്ക് 7-8 ശതമാനം വരെ പലിശ നൽകണം. അനായാസം പരിഹരിക്കാവുന്ന വിഷയം ഫെഡറൽ സംവിധാനത്തിലെ ഏറ്റവും വലിയ തർക്കവിഷയമാക്കിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതിനിെട, കോവിഡ് പ്രതിസന്ധി കാരണം സംസ്ഥാനങ്ങൾക്കുണ്ടാവുന്ന വരുമാന നഷ്ടം നികത്താൻ റിസർവ് ബാങ്കിൽ നിന്നോ വിപണിയിൽനിന്നോ വായ്പയെടുക്കാമെന്ന് നിർദേശിച്ച് കേന്ദ്ര ധനകാര്യ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
2.35 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനങ്ങൾക്ക് ഉണ്ടാവുകയെന്നാണ് കണക്ക്. ഇതിനെ ബി.ജെ.പിയിതര സംസ്ഥാനങ്ങൾ ശക്തമായി എതിർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.