ജി.എസ്.ടി: സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ഒരേ ഉൽപന്നത്തിന് വ്യത്യസ്ത വില
text_fieldsപാലക്കാട്: പാക്കറ്റ് ഉൽപന്നങ്ങൾക്ക് അഞ്ചുശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയതോടെ സപ്ലൈകോ മാവേലിയിലും സൂപ്പർമാർക്കറ്റുകളിലും ഒരേ ഉൽപന്നത്തിന് വ്യത്യസ്ത വില. മാവേലി സ്റ്റോറുകളിൽ തൂക്കി നൽകിയാണ് വിൽപന.
സൂപ്പർമാർക്കറ്റ്, പീപ്ൾസ് ബസാർ, ഹൈപ്പർ മാർക്കറ്റ്, അപ്ന ബസാർ എന്നിവിടങ്ങളിൽ എല്ലാ ഉൽപന്നങ്ങളും പാക്കറ്റിലാക്കിയാണ് വിൽപന നടത്തുന്നത്. 25 കിലോയിൽ താഴെയുള്ള പാക്കറ്റിന് ബാധകമായ അഞ്ചുശതമാനം ചരക്കു-സേവന നികുതി ഈ ഉൽപന്നങ്ങൾക്ക് ബാധകമാക്കിയതോടെയാണ് വില വ്യത്യാസമുണ്ടായത്.
മാവേലി സ്റ്റോറിൽ 88 രൂപയുള്ള ചെറുപയറിന് സൂപ്പർമാർക്കറ്റിൽ 92.40 രൂപയാണ് പുതുക്കിയ വില. ഉഴുന്ന് 105, കടല 90, പയർ 86 എന്നിങ്ങനെയാണ് മാവേലി സ്റ്റോറിലെ വില. സൂപ്പർമാർക്കറ്റിൽ ഇവയുടെ വില യഥാക്രമം 110.26, 94.50, 90.30 എന്നിങ്ങനെയാണ്. ഇത്തരത്തിൽ 14ഓളം നിത്യോപയോഗ ഇനങ്ങൾക്കാണ് വില വ്യത്യാസം വന്നിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.