ജി.എസ്.ടി: ഹോട്ടൽ ഭക്ഷണത്തിന് വില കൂടും
text_fieldsആലപ്പുഴ: ജി.എസ്.ടി നിലവില്‍ വന്നതിനാല്‍ ഹോട്ടല്‍ ഭക്ഷണവില കൂടുമെന്ന് ധനമന്ത്രി തോമസ് ഐസക്. 5 മുതൽ 10 ശതമാനംവരെ വില വര്‍ധിക്കും. തിങ്കളാഴ്ച മുതല്‍ കോഴിവില 87 രൂപ ആക്കിയേതീരൂ. കോഴിവ്യാപാരികളുടെ അഹങ്കാരം അനുവദിക്കില്ലെന്നും തോമസ് ഐസക് ആലപ്പുഴയില്‍ പറഞ്ഞു. വ്യാപാരി വ്യവസായികളുമായും ഹോട്ടല്‍ ആന്‍റ് റസ്‌റ്റോറന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികളുമായും ധനമന്ത്രി തോമസ് ഐസക് നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്
കേരളത്തിൽ ഇറച്ചിക്കോഴിയുടെ ഉത്പാദനം കൂട്ടണം. ഉത്പാദനം കൂട്ടാൻ കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണം തേടും. കോഴി കുഞ്ഞുങ്ങളെയും തീറ്റയും സർക്കാർ നൽകുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.
അതേസമയം, 87 രൂപക്ക് ഇറച്ചിക്കോഴി വില്‍പന പ്രായോഗികമല്ലെന്ന് കോഴി വ്യാപാരികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.