ഓൺലൈൻ ചൂതാട്ടങ്ങൾക്ക് ജി.എസ്.ടി; ഓർഡിനൻസിന് മന്ത്രിസഭ തീരുമാനം
text_fieldsതൃശൂർ: പണം വെച്ചുള്ള ചൂതാട്ടങ്ങൾക്ക് ജി.എസ്.ടി നിർണയിക്കുന്നതിൽ വ്യക്തത വരുത്തി സംസ്ഥാന ജി.എസ്.ടി നിയമഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. നവകേരള സദസ്സിനിടെ തൃശൂർ രാമനിലയം െഗസ്റ്റ് ഹൗസിലാണ് മന്ത്രിസഭ ചേർന്നത്.
50ാമത് ജി.എസ്.ടി കൗൺസിൽ യോഗം കാസിനോ, കുതിരപ്പന്തയം, ഓൺലൈൻ ഗെയിമുകൾ എന്നിവ ഉൾപ്പെടെയുള്ളവക്ക് 28 ശതമാനം ജി.എസ്.ടി നിശ്ചയിച്ചിരുന്നു. നികുതി ചുമത്തേണ്ടത് പന്തയത്തിന്റെ മുഖവിലയ്ക്കാണെന്നും തീരുമാനിച്ചിരുന്നു. തുടർന്ന് കേന്ദ്രസർക്കാർ ജി.എസ്.ടി നിയമഭേദഗതി വരുത്തി വിജ്ഞാപനം ചെയ്തു. ഇതനുസരിച്ചുള്ള ഭേദഗതിയാണ് സംസ്ഥാന ജി.എസ്.ടി നിയമത്തിൽ കൊണ്ടുവരുന്നത്.
മറ്റ് സംസ്ഥാനങ്ങളും നിയമം ഭേദഗതി ചെയ്യുന്നുണ്ട്. ഓൺലൈൻ ഗെയിമിങ്, കാസിനോ, കുതിരപ്പന്തയം തുടങ്ങിയ പണം വെച്ചുള്ള പന്തയങ്ങളുമായി ബന്ധപ്പെട്ട് ജി.എസ്.ടി നിയമത്തിലുണ്ടായിരുന്ന അവ്യക്തതകൾ നീക്കാനുള്ള വ്യവസ്ഥകളും ഓർഡിനൻസിൽ ഉൾപ്പെടുത്തും. ഭേദഗതികൾക്ക് 2023 ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യം നൽകിയാകും ഓർഡിനൻസ് ഇറക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.