നികുതിപിരിവ് കുറഞ്ഞു; വില കുറഞ്ഞില്ല –ധനമന്ത്രി
text_fieldsതിരുവനന്തപുരം: ചരക്കുസേവന നികുതി സമ്പ്രദായം നിലവിൽ വന്നതോടെ സംസ്ഥാനത്തെ നികുതി പിരിവ് കുറഞ്ഞെങ്കിലും അത് സാധന വിലയിൽ പ്രതിഫലിക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് െഎസക്. നേരത്തേയുണ്ടായിരുന്ന മൂല്യവർധിത നികുതി (വാറ്റ്) സമ്പ്രദായമനുസരിച്ച് പ്രതിമാസം പിരിഞ്ഞുകിേട്ടണ്ടിയിരുന്നത് 1600 കോടി രൂപയായിരുന്നു.
സേവന നികുതി കൂടി ഉൾപ്പെടുത്തിയാൽ ഇത് 2000 കോടിയോടടുക്കും. എന്നാൽ, സ്റ്റേറ്റ് ജി.എസ്.ടി ഇനത്തിൽ 900 കോടിയും അന്തര്‍സംസ്ഥാന ചരക്കു സേവന കൈമാറ്റങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന െഎ.ജി.എസ്.ടി ഇനത്തിൽ 225 കോടിയുമടക്കം 1125 കോടിയാണ് ഇൗ കാലയളവിൽ പിരിഞ്ഞിട്ടുള്ളത്. അതായത് 2000 കോടിയിൽനിന്ന് നികുതി ഭാരം 1100 കോടിയായി കുറെഞ്ഞന്നർഥം. ജി.എസ്.ടിയിലൂടെ സംസ്ഥാനങ്ങളുടെ അധികാരം കവർെന്നന്ന അടിസ്ഥാന വിമർശനം ഇപ്പോഴും നിലനിൽക്കുകയാണെന്നും െഎസക് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
അതേ സമയം ജി.എസ്.ടിയോടെ വില കുറയേണ്ട 600 സാധനങ്ങളിൽ 169 ഇനങ്ങൾക്ക് മാത്രമാണ് കുറഞ്ഞിട്ടുള്ളത്. ഇൗ 600 ഇനങ്ങളുടെ ജി.എസ്.ടിക്ക് മുമ്പും പിമ്പുമുള്ള പർച്ചേസ് വിലയും എം.ആർ.പിയും താരതമ്യം ചെയ്തതിൽനിന്നാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ഇതു സംബന്ധിച്ച് ജി.എസ്.ടി കൗൺസിലിൽ പരാതി നൽകും. കേരളമായിരിക്കും ഇൗ വിഷയത്തിൽ ആദ്യം പരാതി ഉന്നയിക്കുന്ന സംസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.