Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി.എസ്​.ടി വന്നതോടെ...

ജി.എസ്​.ടി വന്നതോടെ വിലക്കയറ്റം രൂക്ഷമായെന്ന് മന്ത്രി തോമസ് ഐസക്

text_fields
bookmark_border
issac
cancel

ആലപ്പുഴ: നികുതി കുറഞ്ഞിട്ടും വ്യാപാരികൾക്ക് വിൽക്കുന്ന വിലയിൽ കുറവ് വരുത്താൻ വിസമ്മതിച്ച 150 കമ്പനികൾ കൊള്ളലാഭം എടുക്കുന്നതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്​. ഇവർക്കെതിരെ കേന്ദ്ര ആൻറി പ്രോഫിറ്റിയറിങ്​ സമിതിക്ക് പരാതി നൽകും. കേരളത്തി​​െൻറ പരാതി ശരി​െവച്ചാൽ ഈ കമ്പനികളുടെ ജി.എസ്.ടി രജിസ്ട്രേഷൻ വരെ റദ്ദാക്കാം. പിഴ ഈടാക്കാനും നഷ്​ടപരിഹാരം ഉപഭോക്താക്കൾക്ക് നൽകാനും വ്യവസ്ഥയുണ്ടെന്നും തോമസ് ഐസക് പറഞ്ഞു​.

ചരക്ക് സേവന നികുതി വന്നതോടെ സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായി. നികുതി കുറഞ്ഞ സാധനങ്ങൾക്ക് പോലും വില വർധിച്ചു. ഒന്നര കോടി രൂപയുടെ വിറ്റുവരവുള്ള ചെറുകിട ഉൽപാദകരുടെയും വ്യവസായികളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇവരെ ജി.എസ്.ടി കോമ്പൻസേഷൻ സ്കീമിലേക്ക് മാറ്റണമെന്ന്​ അടുത്ത ജി.എസ്.ടി കൗൺസിലിൽ ആവശ്യപ്പെടും. കേന്ദ്രം ഇത് അംഗീകരിച്ചാൽ മൂന്നര മാസത്തിലൊരിക്കിൽ റിട്ടേൺ സമർപ്പിച്ചാൽ മതിയാകും. കമ്പ്യൂട്ടർ ശൃംഖല സംവിധാനം പാടെ പരാജയപ്പെട്ടതോടെ ജി.എസ്.ടി റിട്ടേൺ സമർപ്പണം അവതാളത്തിലായിരിക്കുകയാണ്. എൻറർ ചെയ്യുന്ന കണക്കുകൾ വേർതിരിച്ച് എടുക്കാൻ കഴിയാത്തത് വ്യാപാരികൾക്കും ടാക്സ് പ്രാക്ടീഷണർക്കും വലിയ ആശയക്കുഴപ്പമാണ് സൃഷ്​ടിക്കുന്നത്. ഇക്കാരണത്താൽ കേന്ദ്രസർക്കാർ പുതിയ അക്കൗണ്ടിങ് പാക്കേജ് നിർമിച്ച് സൗജന്യമായി വിതരണം ചെയ്യണം.

ഹോട്ടൽ ഭക്ഷണ വില ഇപ്പോഴും പലയിടങ്ങളിലും ഉയർന്നതാണ്​. 129 ഹോട്ടലുകൾ പരിശോധിച്ചതിൽ 62 ഹോട്ടലുകളുടെ കാര്യത്തിൽ ഇൻപുട്ട് ടാക്സ് ആനുകൂല്യം പരിഗണിക്കാതെയാണ് വില വർധിപ്പിച്ചത്​. ഇത് പരിഹരിക്കാൻ എ.സി, നോൺ എ.സി റസ്​റ്റാറൻറുകൾ എന്ന വ്യത്യാസമില്ലാതെ അഞ്ച് ശതമാനമാക്കി കോമ്പൻസേഷൻ നികുതി നടപ്പാക്കണം. ഇതും കൗൺസിലിൽ സർക്കാർ ഉന്നയിക്കും. പ്ലൈവുഡ്​, റബറൈസ്ഡ് മാറ്റ്, ഉണക്കമീൻ എന്നിവക്കും ജി.എസ്.ടി ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഇത് കുറക്കുന്നതിന് നടപടി സ്വീകരിക്കും. സ്ക്രാപ്പ് മേഖലയെ പൂർണമായും ജി.എസ്.ടിയിൽനിന്നും ഒഴിവാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstkerala newsThomas Issacfinance ministermalayalam newsPrice Increase
News Summary - GST Implementation: Price Increase is Huge Rate says Minister Thomas Issac -Kerala News
Next Story