ജി.എസ്.ടി: ഒന്നാംദിനം ചെക്ക്പോസ്റ്റുകൾ ‘ഓക്കെ’
text_fieldsപാലക്കാട്: ചരക്ക് സേവന നികുതി (ജി.എസ്.ടി)യുടെ ആദ്യദിനം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ചെക്ക്പോസ്റ്റായ വാളയാറിൽ ആശയക്കുഴപ്പമൊന്നുമുണ്ടായില്ലെന്ന് ജീവനക്കാർ. ശനിയാഴ്ച അർധരാത്രി 12 മുതൽ രാവിലെ ആറുവരെ 448 വാഹനങ്ങളും രാവിലെ ആറ് മുതൽ ഉച്ചക്ക് രണ്ടുവരെ 358 വാഹനങ്ങളും ചെക്ക്പോസ്റ്റ് കടന്നു. ഏകദേശം 800ഓളം വാഹനങ്ങൾ പതിവുപോലെ ചെക്ക്പോസ്റ്റ് കടന്നുപോയി. ലോറി ഡ്രൈവർമാർ നൽകുന്ന ഡിക്ലറേഷൻ സ്വീകരിക്കുന്ന ജോലി മാത്രമാണ് ചെക്ക്പോസ്റ്റിലുണ്ടായിരുന്നത്. ജി.എസ്.ടി നടപടി സുഗമമാണെന്ന് ഉദ്യോഗസ്ഥരും ഡ്രൈവർമാരും അഭിപ്രായപ്പെട്ടു. ഡിക്ലറേഷൻ പരിശോധിക്കാൻ മൂന്ന് കേന്ദ്രങ്ങളാണ് ചെക്ക്പോസ്റ്റിൽ പ്രവർത്തിക്കുന്നത്. കൃത്യമായ രേഖകളുമായി എത്തുന്ന വാഹനങ്ങൾ കടത്തിവിടാൻ സെക്കൻഡുകൾ സമയം മതി. ഡിക്ലറേഷൻ പരിശോധിക്കേണ്ടതിനാൽ നിലവിലെ ജീവനക്കാർ ചെക്ക്പോസ്റ്റിൽ തുടരും. ആറ് മാസത്തിന് ശേഷമേ ഇവരെ പുനർവിന്യസിക്കേണ്ട കാര്യത്തിൽ തീരുമാനമാകൂ.
സ്ക്വാഡുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ ദേശീയപാതകളിലും ഇടറോഡുകളിലും കാമറകൾ സ്ഥാപിക്കും. മാർബിൾ, ഗ്രാനൈറ്റ്, കമ്പി തുടങ്ങിയവക്ക് ചെക്ക്പോസ്റ്റിൽനിന്ന് നേരിട്ട് നികുതി സ്വീകരിച്ചിരുന്ന സമ്പ്രദായവും അവസാനിച്ചു. രേഖകൾ കൃത്യമല്ലാത്ത ചരക്കുവാഹനങ്ങളിൽനിന്ന് ഈടാക്കിയിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനി മുതൽ സ്ക്വാഡുകൾ സ്വീകരിക്കും. ഇ^െചലാൻ തയാറാകുന്നതുവരെ രശീതി എഴുതിനൽകുന്ന രീതി തുടരും. എക്സൈസ് വകുപ്പിനാകും ഇനി വാളയാർ ചെക്ക്പോസ്റ്റിെൻറ ചുമതല.
നിലമ്പൂർ വഴിക്കടവ് വാണിജ‍്യനികുതി ചെക്ക്പോസ്റ്റിലൂടെ തടസ്സങ്ങളില്ലാതെ വാഹനങ്ങൾ കടന്നുപോയി. എന്നാൽ, ചരക്ക് ലോറികളുടെ എണ്ണത്തിൽ കുറവനുഭവപ്പെട്ടു. നാടുകാണി വഴിയുള്ള ചരക്ക് ഇറക്കുമതിയിൽ 40 ശതമാനത്തിെൻറ കുറവാണ് ശനിയാഴ്ച അനുഭവപ്പെട്ടത്. മാർബിൾ, ഗ്രാൈനറ്റ് ഇറക്കുമതിയിലാണിത്. ചരക്ക് ഇറക്കുമതിയിലെ നികുതിവെട്ടിപ്പ് തടയാൻ ജില്ലകൾ തോറും വാണിജ‍്യനികുതി ഇൻറലിജൻസ് സ്ക്വാഡ് പ്രവർത്തനം ശക്തിപ്പെടുത്തും. മലപ്പുറം ജില്ലയിൽ ആറ് സ്റ്റേറ്റ് ടാക്സ് സ്ക്വാഡും നാല് സെൻട്രൽ ടാക്സ് സ്ക്വാഡും രൂപവത്കരിക്കാനാണ് നീക്കം.
തമിഴ്നാട്ടിൽ അതിർത്തിപ്രദേശങ്ങളിലെ വിൽപന നികുതി ചെക്ക്പോസ്റ്റുകൾ നിർത്തലാക്കി. കോയമ്പത്തൂർ മേഖലയിലെ വാളയാർ, കെ.ജി ചാവടി, പിച്ചന്നൂർ, മീനാക്ഷിപുരം, ഗോപാലപുരം, ഗൂഡല്ലൂർ എന്നിവയാണ് വെള്ളിയാഴ്ച അർധരാത്രിയോടെ അടച്ചുപൂട്ടിയത്.
തിരുവള്ളൂർ ജില്ലയിലെ ഉൗത്തുക്കോട്ട, കടലൂർ ജില്ലയിലെ ആൽപേട്ട, കൃഷ്ണഗിരി ജില്ലയിലെ ഒസൂർ ജുജുവാഡി ചെക്ക്പോസ്റ്റുകളും പ്രവർത്തനം അവസാനിപ്പിച്ചു. അതിർത്തികളിലെ വനം,- പൊലീസ് ചെക്ക്പോസ്റ്റുകൾ സാധാരണപോലെ പ്രവർത്തിക്കുമെങ്കിലും തിരക്ക് കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.