ജി.എസ്.ടി: സർക്കാർ നിയമസഭെയ വിശ്വാസത്തിലെടുത്തില്ല -ഉമ്മൻചാണ്ടി
text_fieldsകൊല്ലം: ജി.എസ്.ടി വിഷയം നിയമസഭയിൽ ചർച്ചചെയ്ത് നിയമം പാസാക്കാത്തതാണ് നിലവിലുള്ള പ്രശ്നങ്ങൾക്ക് കാരണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെ.ജി.ഒ.യു(കേരള ഗസറ്റഡ് ഒാഫിസേഴ്സ് യൂനിയൻ) 33ാം സ്ഥാപകദിന സമ്മേളനം കൊല്ലം ബീച്ച് റിസോർട്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ സർക്കാർ നിയമസഭെയ വിശ്വാസത്തിലെടുത്തില്ല. പകരം ഒാർഡിനൻസ് കൊണ്ടുവന്നു. കേരളവും ജമ്മു കശ്മീരും ഒഴിച്ചുള്ള മുഴുവൻ സംസ്ഥാനങ്ങളും ജി.എസ്.ടി നിയമസഭയിൽ ചർച്ച ചെയ്തു. നിയമം പാസാക്കിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ജീവനക്കാരെയും ജനപ്രധിനിധികളെയും വിശ്വാസത്തിലെടുക്കാൻ സർക്കാർ തയാറാകണം. തങ്ങളുടെ പ്രസ്ഥാനത്തിെൻറ ഭാഗമല്ലാത്തവരൊന്നും ജീവനക്കാരല്ലെന്ന നിലപാടിലാണ് സർക്കാർ. ഇൗ സമീപനം തിരുത്തണം. തലങ്ങും വിലങ്ങും സ്ഥലംമാറ്റുന്നത് മൂലം ജീവനക്കാരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. വിലക്കയറ്റം ഉൾപ്പെടെ നിയന്ത്രിക്കുമെന്ന് പ്രഖ്യാപനങ്ങൾ നടത്തി അധികാരത്തിൽ വന്ന സർക്കാറിന് ഒന്നും ചെയ്യാനാകുന്നിെല്ലന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.