കേരളത്തിനായി ജി.എസ്.ടി അധികനികുതി: തീരുമാനം പഠനശേഷം
text_fieldsന്യൂഡൽഹി: പ്രളയക്കെടുതി നേരിട്ട കേരളത്തിന് പുനർനിർമാണ സഹായം നൽകുന്നതിന് ദേശീയതലത്തിൽ ചരക്കുസേവന നികുതി (ജി.എസ്.ടി)ക്കുമേൽ അധികനികുതി ഏർപ്പെടുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല. ഇക്കാര്യം വിശദമായി പഠിച്ച് റിപ്പോർട്ട് നൽകാൻ ഏഴംഗ മന്ത്രിതല സമിതിക്ക് രൂപംനൽകാൻ ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചു.
പ്രകൃതിദുരന്തങ്ങൾ പല സംസ്ഥാനങ്ങളിലും ഉണ്ടാവുന്നുവെന്നിരിെക്ക, കേരളത്തിനു പ്രത്യേകമായി സെസ് പിരിക്കുന്നതിെൻറ യുക്തി കേന്ദ്ര, സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ.്ടി കൗൺസിലിൽ ഉയർന്നുവന്ന സാഹചര്യത്തിലാണ് പഠനസമിതി. ജി.എസ്.ടിക്കുള്ളിൽ ദുരന്തസഹായ നിധി സ്വരൂപിക്കുന്നതിന് പൊതുമാനദണ്ഡം രൂപപ്പെടുത്തുകയാണ് സമിതിയുടെ ദൗത്യം. സെസ്, ദുരന്തനികുതി, പ്രത്യേക നികുതി എന്നിവയിൽ ഏതുവേണമെന്ന കാര്യവും പഠന സമിതി നിശ്ചയിക്കും. സമിതിയംഗങ്ങളെ രണ്ടു ദിവസത്തിനകം തീരുമാനിക്കും. ഏറ്റവും പെെട്ടന്ന് റിപ്പോർട്ട് നൽകാനാണ് നിർദേശം.
കേരളത്തെ സഹായിക്കേണ്ടതിെൻറ ആവശ്യകത മുഴുവൻ സംസ്ഥാനങ്ങളും സമ്മതിച്ചതായി ധനമന്ത്രി തോമസ് െഎസക് വിശദീകരിച്ചു. പ്രത്യേക ആവശ്യങ്ങൾക്ക് നികുതി പിരിക്കുന്നതിന് നിയമതടസ്സമില്ല. ജി.എസ്.ടി കൗൺസിലിന് തീരുമാനിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.