വിപണിയിൽ ക്ഷാമം; പുതിയ എം.ആര്.പിയിൽ മരുന്നുകള്‍ എത്തിയില്ല
text_fieldsതിരുവനന്തപുരം: ചരക്ക് സേവന നികുതി (ജി.എസ്.ടി) നിലവില്‍വന്നതോടെ മരുന്നുകള്‍ക്കും ക്ഷാമം. ജീവൻരക്ഷ ഒൗഷധങ്ങളുൾപ്പെടെ മെഡിക്കൽ ഷോപ്പുകളിൽനിന്ന് ആവശ്യത്തിന് മരുന്നുകൾ കിട്ടുന്നില്ലെന്നാണ് പരാതി. ജി.എസ്.ടി വരുേമ്പാൾ മരുന്നുകൾക്ക് ആറുമുതല്‍ 13 ശതമാനംവരെ വിലക്കുറവുണ്ടാകുമെന്നാണ് കരുതിയതെങ്കിലും അപ്രതീക്ഷിതമായ മരുന്നുക്ഷാമം രോഗികളെ ദുരിതത്തിലാക്കുകയാണ്.
വാക്സിനുകള്‍, ഇന്‍സുലിന്‍, ഹൃദ്രോഗത്തിനും അർബുദത്തിനുമുള്ള ചില ഇനം മരുന്നുകൾ, കരൾ, വൃക്ക സംബന്ധമായ അസുഖങ്ങൾക്കും, പ്രമേഹം, രക്തസമ്മർദം എന്നിവക്കുള്ള ചില മരുന്നുകൾ തുടങ്ങിയവക്കാണ് ഒരാഴ്ചയോളമായി ക്ഷാമംനേരിടുന്നത്. പുതിയ എം.ആര്.പി രേഖപ്പെടുത്തിയ മരുന്നുകള്‍ ഇതുവരെ വിപണിയിലെത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. കൂടിയനികുതി നല്കി വാങ്ങിയ മരുന്നുകള്‍ കമ്പനികള്‍ തിരികെ എടുക്കാത്തതിനാൽ പുതിയ സ്റ്റോക്കെടുക്കാൻ വ്യാപാരികള്‍ മടിക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതത്രേ. സംസ്ഥാനത്ത് ഒരിടത്തും മരുന്ന് ദൗർലഭ്യം ഇെല്ലന്നാണ് ഒാൾകേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷനും (എ.കെ.സി.ഡി.എ) മറ്റ് വിതരണക്കാരും അഭിപ്രായപ്പെടുന്നത്. ജി.എസ്.ടി വന്നതോടെ ഉണ്ടായ സോഫ്ട്വെയർ അപ്ഡേഷെൻറ കാലതാമസമുണ്ട്. മൊത്തവിതരണക്കാർ അത് പൂർത്തിയാക്കിക്കഴിഞ്ഞു.
റീെട്ടയിൽ മേഖലയിൽ ചെറിയ കാലതാമസം വന്നിട്ടുണ്ട്. വൈകാതെ അത് പൂർത്തിയാകും. മരുന്ന് ദൗർലഭ്യത്തിന് അതൊരുതടസ്സമായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. പക്ഷേ, പല സുപ്രധാന മരുന്നുകളും മെഡിക്കൽ ഷോപ്പുകളിൽ കിട്ടാനില്ലെന്നാണ് രോഗികളും ബന്ധുക്കളും പറയുന്നത്. ഇക്കാര്യം ചില മെഡിക്കൽ ഷോപ്പുകാരും സമ്മതിക്കുന്നു. സ്റ്റോക്ക് തീർന്നശേഷം മരുന്നുകൾ എത്തിയില്ലെന്നാണ് അവർ പറയുന്നത്. ജി.എസ്.ടി വരുേമ്പാൾ മരുന്നിെൻറ വിലകുറയുമെന്നതിനാൽ അധിക സ്റ്റോക്ക് സൂക്ഷിക്കണ്ട എന്ന ധാരണയിൽ മെഡിക്കൽ ഷോപ്പുകാർ മനഃപൂർവം സ്റ്റോക്ക് കുറച്ചതാണ് കാരണമെന്നാണ് എ.കെ.സി.ഡി.എയുടെ വിശദീകരണം. നഷ്ടം തങ്ങൾ സഹിക്കേണ്ടിവരും എന്നുകരുതി പല മെഡിക്കൽ ഷോപ്പുകാരും രണ്ടാഴ്ചമുേമ്പ സ്റ്റോക്ക് കുറച്ചു. ചെറുകിയ കച്ചവടക്കാര്‍ 60 ശതമാനത്തിലേറെ സ്റ്റോക്ക് കുറച്ചിട്ടുണ്ട്. ജി.എസ്.ടി വന്നപ്പോഴുണ്ടായ ഏഴുശതമാനം നഷ്ടം സ്വന്തമായി സഹിച്ച് സ്റ്റോക്കുകൾ മുഴുവൻ വിതരണക്കാർക്ക് എത്തിച്ചുകൊണ്ടിരിക്കുെന്നന്നാണ് മൊത്തവിതരണക്കാർ പറയുന്നത്.
നേരത്തെ ശേഖരിച്ച സ്റ്റോക്കിൽനിന്ന് മൊത്തവിതരണക്കാർക്ക് ഉണ്ടാകുന്ന നഷ്ടം കമ്പനികളെ ധരിപ്പിച്ച് ഇൗടാക്കാമെന്ന ധാരണയോടെയാണ് ചെയ്തിരിക്കുന്നത്. ആയുർവേദ മരുന്നുകൾക്കും വിപണിയിൽ ക്ഷാമം നേരിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.