ജി.എസ്.ടിെയക്കുറിച്ച് അവ്യക്തത; ചെറുകിട വ്യവസായമേഖല സ്തംഭിക്കുന്നു
text_fieldsകൊച്ചി: ജി.എസ്.ടി വന്നതോടെ സാധനങ്ങളുടെ നികുതി വ്യക്തമാകാത്തതുമൂലം ചെറുകിട വ്യവസായമേഖല സ്തംഭിക്കുന്നു. ഇവിടെ ഉൽപാദിപ്പിക്കുന്ന സാധനങ്ങൾ മറ്റുസംസ്ഥാനങ്ങളിലേക്കും തിരിച്ചും കയറ്റുമതി ചെയ്യാൻ വ്യവസായികൾ മടിക്കുന്നതാണ് പ്രശ്നത്തിന് കാരണം. ഇതോടെ മറ്റുസംസ്ഥാനങ്ങളിലേക്കുള്ള ചരക്കുനീക്കം അഞ്ചുശതമാനമായി ചുരുങ്ങി.
സോഫ്റ്റ്വെയർ പുതുക്കാൻ കഴിയാത്തതാണ് പ്രധാന പ്രശ്നം. ഓരോ ഉൽപന്നത്തിെൻറയും വില അനുസരിച്ചുവേണം അതത് സ്ഥാപനങ്ങൾക്ക് സോഫ്റ്റ്വെയർ ചെയ്തുനൽകാൻ. ചെറുകിട വ്യവസായ സ്ഥാപനങ്ങളിലൊന്നും ഇതുവരെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. നികുതിയെക്കുറിച്ച അവ്യക്തത മെഷീൻ ടൂൾസ്, തുണി തുടങ്ങിയവയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ഇൗ മേഖലയിലുള്ളവർ പറയുന്നു.
മറ്റുസംസ്ഥാനങ്ങളിൽനിന്ന് ഉൽപന്നങ്ങൾ സ്വീകരിച്ച് തുടർപ്രവർത്തനങ്ങൾ ചെയ്തുവരുന്ന സ്ഥാപനങ്ങളെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചെറിയ നിലയിൽ പ്രവർത്തിച്ചുവന്ന സ്ഥാപനങ്ങൾ കമ്പ്യൂട്ടർവത്കരണം നടത്തുമ്പോൾ ഉണ്ടാകുന്ന െചലവ് താങ്ങാനാകുന്നില്ലെന്ന പരാതിയുമുണ്ട്.
സോഫ്റ്റ്വെയർ പുതുക്കുന്ന ജോലി പൂർത്തീകരിച്ചാലെ നികുതിയെക്കുറിച്ച് പ്രാഥമിക ധാരണയിലെങ്കിലും എത്താൻ കഴിയൂവെന്ന് ചെറുകിട വ്യവസായികൾ പറയുന്നു. ആവശ്യത്തിന് സമയം കിട്ടാത്തതിനാലാണ് സോഫ്റ്റ്വെയർ ജോലി പൂർത്തീകരിക്കാൻ കഴിയാത്തതെന്ന് അധികൃതർ വ്യക്തമാക്കി. നികുതി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത് 25ലെ ജി.എസ്.ടി കൗൺസിലിെൻറ യോഗത്തിനുശേഷമാണ്. ഈ മാസം 10ഓടെ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യൽ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.