വ്യാപാരിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ജി.എസ്.ടി സൂപ്രണ്ട് പിടിയിൽ
text_fieldsചാലക്കുടി: വ്യാപാരിയിൽ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചാലക്കുടിയിലെ സെൻട്രൽ ജി.എസ്.ടി ഓഫിസില െ സൂപ്രണ്ടിനെ സി.ബി.ഐ പിടികൂടി. തൃശൂർ നടത്തറ മുൾക്കതിർ വീട്ടിൽ എം.ഡി. കണ്ണൻ (50) ആണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെ ചാലക്കുടി നോർത്ത് ജങ്ഷനിലെ ഹോട്ടൽ സിദ്ധാർഥ റീജൻസിയുടെ മുൻവശത്തുനിന്നാണ് സി.ബി.ഐ ഇയാളെ കൈയോടെ പ ിടികൂടിയത്.
ചാലക്കുടിയിലെ ഗോകുലം കാറ്ററേഴ്സ് ഉടമയോട് ഇയാൾ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ ആദ്യ ഗഡു കൈപ്പറ്റുന്നതിനിടെയാണ് സി.ബി.ഐ ഡിവൈ.എസ്.പി വി. ദേവരാജിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ജി.എസ്.ടിയായി വൻ തുക അടയ്ക്കാൻ ആവശ്യപ്പെടുകയും കൈക്കൂലി നൽകിയാൽ ഇളവു ചെയ്തു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു ഇയാൾ.
എന്നാൽ പ്രളയത്തിൽ നഷ്ടം സംഭവിച്ചതിനാൽ തരാനാവില്ലെന്ന് പറഞ്ഞുവെങ്കിലും വൻതുക നികുതി അടയ്ക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. ഗത്യന്തരമില്ലാതെ വ്യാപാരി വിജിലൻസിന് പരാതി നൽകി. എന്നാൽ കേന്ദ്ര സർവിസായതിനാൽ വിജിലൻസ് പരാതി സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
വ്യാപാരിയോട് വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടപ്പോൾ സി.ബി.ഐയുടെ നിർദേശ പ്രകാരം രണ്ട് ലക്ഷം നൽകാമെന്ന് സമ്മതിക്കുകയായിരുന്നു. അതിെൻറ ആദ്യഗഡുവായ ഒരു ലക്ഷം രൂപ കൈമാറുന്നതിനിടെയാണ് സി.ബി.ഐ പിടികൂടിയത്.
പ്രളയത്തിൽ വൻ നാശനഷ്ടം സംഭവിച്ച ചാലക്കുടിയിലെ വ്യാപാരികളെ കണ്ണൻ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയുണ്ട്. ഭീതിമൂലം പലരും പരാതി നൽകാൻ മടിച്ചു നിൽക്കുകയാണത്രേ. മറ്റുള്ളവരിൽ നിന്ന് ഇയാൾ കൈക്കൂലി വാങ്ങിയ സംഭവങ്ങളെ കുറിച്ച് സി.ബി.ഐ അന്വേഷിച്ച് വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.