പെട്രോളിനും ഡീസലിനും ജി.എസ്.ടി: വിശദീകരണത്തിന് പത്ത് ദിവസം കൂടി സമയം
text_fields
കൊച്ചി: പെട്രോളിനും ഡീസലിനും ജി.എസ്.ടി ഏർപ്പെടുത്താൻ സാധിക്കാത്തതിെൻറ കാരണം വ്യക്തമാക്കി വിശദീകരണ പത്രിക നൽകാൻ ജി.എസ്.ടി കൗൺസിലിന് ഹൈകോടതി പത്ത് ദിവസം കൂടി അനുവദിച്ചു. കേന്ദ്ര -സംസ്ഥാന സർക്കാറുകൾ അമിത നികുതിയാണ് ഇന്ധനങ്ങൾക്ക് മേൽ ചുമത്തുന്നതെന്നും പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധന വില ഏകോപിപ്പിക്കാനാവുമെന്നും ചൂണ്ടിക്കാട്ടി കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് പരിഗണിച്ചത്. ജി.എസ്.ടി കൗൺസിലിെൻറ വിശദീകരണത്തിന് വേണ്ടി അനന്തമായി കാത്തിരിക്കാനാവില്ലെന്ന് വാക്കാൽ വ്യക്തമാക്കിയാണ് കോടതിയുടെ ഉത്തരവ്.
പെട്രോളും ഡീസലും ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാൻ തടസ്സമെന്തെന്ന് നവംബർ എട്ടിന് കേസ് പരിഗണിക്കവേ കോടതി ആരാഞ്ഞിരുന്നു. ഇത് സംബന്ധിച്ച കാരണങ്ങൾ വ്യക്തമാക്കി പത്തു ദിവസത്തിനകം സത്യവാങ്മൂലം നൽകണമെന്ന് നിർദേശവും നൽകി. തുടർന്ന് ഹരജി വെള്ളിയാഴ്ച പരിഗണിക്കവേ വിശദീകരണത്തിന് കൗൺസിൽ കൂടുതൽ സമയം തേടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.