സമരം: വ്യാപാര^വ്യവസായ മേഖലയെ ബാധിച്ചു
text_fieldsതിരുവനന്തപുരം: ചരക്ക് സേവന നികുതിയിൽ ആശങ്ക പ്രകടിപ്പിച്ച് കച്ചവട സ്ഥാപനങ്ങൾ അടഞ്ഞുകിടന്നത് സംസ്ഥാനത്തെ വ്യാപാര-വാണിജ്യ മേഖലയെ ഏറക്കുറെ നിശ്ചലമാക്കി. വ്യാപാരികൾക്കും വ്യവസായികൾക്കും പുറമേ കോഴിക്കച്ചവടക്കാർ രണ്ടു ദിവസമായി സമരരംഗത്താണ്. ഇന്ധന വിലനിർണയത്തിലെ ആശയക്കുഴപ്പത്തിനെതിരെ പെട്രോൾ പമ്പുകളും തിങ്കളാഴ്ച അടച്ചിട്ട് സമരം ചെയ്തു.
വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കടകൾ അടച്ചിട്ട സമരത്തിന് നേതൃത്വം നൽകിയത്. ധനമന്ത്രിയുമായി നടന്ന ചർച്ചയെ തുടർന്ന് ഹസൻകോയ വിഭാഗം പണിമുടക്കിൽനിന്ന് പിന്മാറിയിരുന്നു. അനാവശ്യ കടപരിശോധന അവസാനിപ്പിക്കണമെന്നതടക്കം 11 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതിൽ സർക്കാർ നിലപാട് വിശദീകരിച്ചുകൊണ്ട് ചൊവ്വാഴ്ച സർക്കാർ പത്രപരസ്യം നൽകുകയും ചെയ്തു. മിക്കവാറും കടകൾ അടഞ്ഞുകിടന്നു. സമരത്തിലില്ലാത്തവരുടെ കടകളാണ് പ്രവർത്തിച്ചത്.
കോഴിയിറച്ചി കിലോക്ക് 87 രൂപക്ക് വിൽക്കണമെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ കോഴിവ്യാപാരികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. കോഴിക്കോട്ട് ധനമന്ത്രിയും സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സർക്കാർ നിശ്ചയിച്ച വിലയ്ക്ക് വിൽപന നടത്താനാണ് ധാരണ. എന്നാൽ, വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് വില മാറാമെന്ന് ധനമന്ത്രിയും വ്യക്തമാക്കി. നേരത്തേ സംസ്ഥാനത്തെ ഫാമിലുള്ള കോഴികൾ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. ജി.എസ്.ടി ബാധകമല്ലാത്ത സാഹചര്യത്തിലായിരുന്നു ഇത്. ഇന്ധന വിലനിർണയത്തിലെ ആശയക്കുഴപ്പത്തിനെതിരെ പെട്രോൾ പമ്പുകൾ തിങ്കളാഴ്ച അർധരാത്രി മുതൽ അടഞ്ഞുകിടക്കുകയാണ്. ഇവ ബുധനാഴ്ച പ്രവർത്തിക്കും. സ്റ്റോക്കെടുക്കാത്തതിനാൽ പല പമ്പുകളിലും ഇന്ധനമില്ല. ബുധനാഴ്ച എത്തിയ ശേഷം മാത്രേമ ഇവ പ്രവർത്തിക്കൂ.
ജി.എസ്.ടി: വ്യാപാരികൾ പണിമുടക്കി
കോഴിക്കോട്: ജി.എസ്.ടി അവ്യക്തതകൾ നീക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികൾ സംസ്ഥാന വ്യാപകമായി പണിമുടക്കി. ഭൂരിഭാഗം വ്യാപാരസ്ഥാപങ്ങളും അടഞ്ഞുകിടന്നു. കടകൾ പ്രവർത്തിക്കാത്തതിനാൽ ബസുകളിൽ യാത്രക്കാർ വളരെ കുറവായിരുന്നു. വ്യാപാരിസമരത്തിെനാപ്പം പെേട്രാൾ പമ്പ് സമരം കൂടിയായതോടെ ജനം ദുരിതത്തിലായി.
അടിസ്ഥാന സൗകര്യവും പഠനവും വ്യക്തതയുമില്ലാതെ നടപ്പാക്കിയ ജി.എസ്.ടി കച്ചവടക്കാരെയും പൊതുജനങ്ങളെയും തമ്മിലടിപ്പിക്കുന്ന രീതിയിലേക്കാണ് പോകുന്നതെന്ന് ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു. ചെറിയ നിരക്കിൽ നികുതി അടച്ച് സ്റ്റോക്ക് ചെയ്ത പല സാധനങ്ങൾക്കും ജി.എസ്.ടിയിൽ 18 ശതമാനത്തിൽ കൂടുതൽ നിരക്കാണുള്ളത്. ഇത്തരം സാധനങ്ങൾ എം.ആർ.പി വിലയിൽ വിറ്റാൽ കനത്ത നഷ്ടം സഹിക്കേണ്ടിവരും. ജി.എസ്.ടി സുഗമമായി നടപ്പാക്കുന്നതിനും റിട്ടേൺ സമർപ്പിക്കുന്നതിനും മൂന്നു മാസം അനുവദിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാതെ ലീഗൽ മെേട്രാളജിയെയും വാണിജ്യനികുതി ഉദ്യോഗസ്ഥരെയും പരിശോധനക്ക് നിയോഗിച്ച് ചെറുകിട വ്യാപാരികളെ േദ്രാഹിക്കുന്ന നടപടികൾക്കെതിരെയാണ് സൂചന പണിമുടക്കെന്നും ഭാരവാഹികൾ വ്യക്തമാക്കി. കേരള വ്യാപാരി വ്യവസായി സമിതിയും ഏകോപന സമിതിയിലെ ഹസൻകോയ വിഭാഗവും പണിമുടക്കിൽനിന്ന് വിട്ടുനിന്നു. സിമൻറ് ഡീലേഴ്സ് അസോസിയേഷൻ സമരത്തിൽ പങ്കാളികളായി.
അതേസമയം, വ്യാപാരി വ്യവസായികള് ഇന്നു നടത്തിയ സമരം എന്തിനായിരുന്നുവെന്ന് തനിക്കറിയില്ലെന്ന് ധനമന്ത്രി തോമസ് െഎസക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവരുന്നയിച്ച ചോദ്യങ്ങള്ക്കെല്ലാം കൃത്യമായ മറുപടി നല്കിയിട്ടുണ്ട്. ഇനി എന്തു ചർച്ചയാണ് അവരുമായി നടത്തേണ്ടതെന്നും തനിക്കറിയില്ല. എം.ആർ.പിയിൽ കൂടുതൽ വിലക്ക് ഒരു ഉൽപന്നവും വിൽക്കാൻ പാടില്ല. ജി.എസ്.ടി മാറ്റിവെക്കൽ സംസ്ഥാനത്തിന് ചെയ്യാവുന്ന കാര്യമല്ല. ഇനിയും എെന്തങ്കിലും ആശങ്കയുണ്ടെങ്കിൽ ചർച്ചക്ക് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.