ജി.എസ്.ടി: സപ്ലൈകോയിൽ വില കുറച്ചു
text_fieldsതിരുവനന്തപുരം: ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നതോടെ സിവില്‍ സപ്ലൈസ് കോർപറേഷനിൽ 52 ഇനം പാക്കറ്റ് സാധനങ്ങൾക്കും എം.ആര്.പി ബാധകമല്ലാത്ത ധാന്യങ്ങള്‍ അടക്കം എട്ട് ഉൽന്നങ്ങള്ക്കും വില കുറഞ്ഞതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. 80 രൂപ വിലയുണ്ടായിരുന്ന ഉഴുന്നുപരിപ്പിന് ആറു രൂപ കുറഞ്ഞു. എഫ്.സി.ഐ വഴി സംഭരിക്കുന്ന പച്ചരിക്കും പുഴുക്കലരിക്കും വിലവ്യത്യാസം ഇല്ല. പീസ് പരിപ്പ്, മുളക്, മല്ലി, ജീരകം എന്നിവയുടെ വിലയും കുറഞ്ഞിട്ടില്ല. ഗ്രീന്‍പീസ് (36), കടുക് (58), സാമ്പാര്‍ പരിപ്പ് (70) എന്നിവക്ക് രണ്ടുരൂപ വീതം കുറഞ്ഞു. കൂവരക് (36), ചെറുപയര്‍ (69), കടല വലുത് (74) എന്നിവക്ക് ഓരോ രൂപയും കുറഞ്ഞു.
എം.ആര്.പി ബാധകമായ പാക്ക് ചെയ്ത സോപ്പിന് (ബ്രാന്‍ഡഡ്) 1.58 രൂപ മുതല്‍ 2.84 രൂപ വരെ കുറഞ്ഞിട്ടുണ്ട്. ബിസ്കറ്റിന് 2.64 രൂപയം ബ്രാന്‍ഡഡ് ആട്ട അഞ്ച് കിലോക്ക് 2.30 രൂപ വരെയുമാണ് കുറഞ്ഞത്. മാങ്ങ അച്ചാര്‍ ഒരു കിലോ ജാറിന് 2.06 രൂപയും 200 ഗ്രാം ടൂത്ത് പേസ്റ്റിന് 1.90 രൂപയും കുറഞ്ഞു. ഇറച്ചി മസാല പോലെയുള്ള ഉൽപന്നങ്ങള്ക്ക് നേരിയ കുറവ് മാത്രമേ (മൂന്നുപൈസ) ഉണ്ടായിട്ടുള്ളൂ. ഉപഭോക്താക്കളെ ബോധ്യപ്പെടുത്താനായി വിലകുറച്ച ഉൽപന്നങ്ങളുടെ പട്ടിക എല്ലാ സിവില്‍ സപ്ലൈകോ വിൽപന ശാലകളിലും പ്രദര്‍ശിപ്പിക്കും. ജി.എസ്.ടി വന്നതോടെ വിതരണക്കാര്‍ വഴി സംഭരിക്കുന്ന ചില ഉൽപന്നങ്ങളുടെ സ്റ്റോക്കില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും മറ്റുള്ളവയുടെ കരുതൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോക്ക് വില കുറക്കാമെങ്കിൽ എന്തുകൊണ്ട് മറ്റു കച്ചവടക്കാർ അതു ചെയ്യുന്നില്ലെന്ന് മന്ത്രി ചോദിച്ചു.
ജി.എസ്.ടിയിൽ വില കുറവ് നൽകുേമ്പാൾ അത് ഉപഭോക്താക്കൾക്ക് നൽകാതെ കച്ചവടക്കാരും വ്യാപാരികളും കൊള്ളലാഭമാക്കി മാറ്റുന്നോ എന്ന് സംശയിക്കണം. വില വർധിപ്പിച്ച് ലാഭം നേടാനാണ് ശ്രമം. കേന്ദ്രം വിഷയത്തിൽ ശക്തമായി കർശന നിർദേശം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.