ജി.എസ്.ടി നെറ്റ്വർക്ക് തകരാർ: റിേട്ടൺ സമർപ്പണം അവതാളത്തിൽ
text_fieldsകൊച്ചി: ജി.എസ്.ടി നെറ്റ്വർക്ക് തകരാർ മൂലമുള്ള പ്രശ്നങ്ങൾക്ക് നാല് മാസമായിട്ടും പരിഹാരമായില്ല. ചരക്കുസേവന നികുതി പ്രാബല്യത്തിലായ അന്നുമുതൽ നിലനിൽക്കുന്ന സാേങ്കതിക തകരാറുകളുടെ പേരിൽ തങ്ങൾ വൻ തുക പിഴ നൽകേണ്ട അവസ്ഥയാണെന്ന് വ്യപാരികൾ പറയുന്നു. റിേട്ടൺ സമർപ്പണം അടിമുടി താളംതെറ്റിയ നിലയിലാണ്.
ഒാരോ മാസവും 20ാം തീയതിക്കകമാണ് വ്യാപാരികൾ തൊട്ട് മുൻമാസത്തെ റിേട്ടൺ ഫയൽ ചെയ്യേണ്ടത്. ഇൗ സമയപരിധി കഴിഞ്ഞാൽ ഒാരോ ദിവസത്തിനും 200 രൂപ നിരക്കിൽ പിഴയടക്കണം. എന്നാൽ, വെബ്സൈറ്റിലെ തകരാർ മൂലം ഭൂരിഭാഗം പേർക്കും കഴിഞ്ഞ മാസത്തെ റിേട്ടൺ ഫയൽ ചെയ്യാനായിട്ടില്ല. ഇതിനിടെ, കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ജി.എസ്.ടി വെബ്സൈറ്റിൽ പ്രവേശിക്കുന്നവർക്ക് പിഴയില്ലാതെ റിേട്ടൺ ഫയൽ ചെയ്യാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഇതുമൂലം പലരും റിേട്ടൺ ഫയൽ ചെയ്യുന്നത് നിർത്തിവെച്ചിരിക്കുകയാണ്.
ജൂലൈയിലെ റിേട്ടൺ ഫയൽ ചെയ്യാൻ ആഗസ്റ്റ് 25 വരെ സമയം അനുവദിച്ചിരുന്നു. 25ന് ശേഷം റിേട്ടൺ സമർപ്പിച്ചവർ നല്ലൊരു തുക പിഴയായും നൽകി. എന്നാൽ, പിഴ അടക്കേണ്ടെന്ന് സെപ്റ്റംബർ രണ്ടിന് സർക്കുലർ പുറപ്പെടുവിച്ചു. അടച്ചപിഴ തിരിച്ചുകിട്ടാൻ വ്യസ്ഥയില്ലാത്തതിനാൽ ഇത്തരത്തിൽ പണം നഷ്ടപ്പെട്ട വ്യാപാരികൾ നിരവധിയാണ്. കോമ്പൗണ്ടിങ് വ്യാപാരികൾ സ്റ്റോക് ലിസ്റ്റ് സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 30 ആണ്. എന്നാൽ, ഇതടക്കം ഇൗ മാസം സമർപ്പിക്കേണ്ട പല ഫോറങ്ങളും ഇപ്പോഴും വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടില്ല.ജി.എസ്.ടി ഹെൽപ് ലൈനുമായി ബന്ധപ്പെടുമ്പോൾ ഉടൻ പരിഹരിക്കുമെന്ന് മാത്രമാണ് മറുപടി. സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം വ്യാപാരികളാണ് റിട്ടേൺ ഫയൽ ചെയ്യാനുള്ളത്.
റിേട്ടൺ സമർപ്പണത്തിന് സാേങ്കതിക സംവിധാനമൊരുക്കാൻ 1379.71 കോടിക്ക് ഇൻഫോസിസിനാണ് കരാർ. എന്നാൽ, പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള ശ്രമങ്ങളൊന്നും കമ്പനിയുടെ ഭാഗത്തുനിന്നില്ല.
ഇൗ സാഹചര്യത്തിൽ റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം നീട്ടണമെന്ന് ജി.എസ്.ടി പ്രാക്റ്റീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. വിപിൻകുമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.