ജൂലൈ ഒന്നിന് ചെക്പോസ്റ്റ് ഇല്ലാതാവില്ല –ധനമന്ത്രി
text_fieldsന്യൂഡൽഹി: ജി.എസ്.ടി നടപ്പാക്കുന്നതുവഴി ജൂലൈ ഒന്നുമുതൽ അതിർത്തി ചെക്പോസ്റ്റുകൾ ഇല്ലാതാക്കണമെന്നാണ് വ്യവസ്ഥയെങ്കിലും കേരളം അതു പാലിക്കില്ലെന്ന് ധനമന്ത്രി തോമസ് െഎസക്. ചരക്കുസേവനനികുതി നടപ്പാക്കുന്നതിൽ കേന്ദ്രത്തിെൻറ തയാറെടുപ്പ് പൂർത്തിയാകാത്തതുകൊണ്ടാണിത്. സാധനങ്ങൾ ലോറിയിൽ കയറ്റിയാലുടൻ അതിെൻറ ഇൻവോയിസ് അഖിലേന്ത്യതലത്തിലുള്ള ജി.എസ്.ടി നെറ്റ്വർക്കിലേക്ക് അപ്ലോഡ് ചെയ്യേണ്ടതുണ്ട്.
ഏതുവാഹനത്തിലെ ചരക്കിനെക്കുറിച്ചുമുള്ള വിവരം ബന്ധപ്പെട്ട എല്ലാവർക്കും ലഭ്യമാക്കുകയാണ് അതുവഴി ചെയ്യുന്നത്. എന്നാൽ, ഇൻവോയിസ് അപ്പേപ്പാൾ കിട്ടുന്ന സമ്പ്രദായം പൂർണതോതിൽ നടപ്പാകാൻ ഡിസംബർ വരെ സമയം വേണമെന്നാണ് കേന്ദ്രം പറയുന്നത്. ഇൗ സാഹചര്യത്തിൽ ചെക്പോസ്റ്റുകൾ ഇല്ലാതാക്കാൻ കഴിയില്ലെന്ന് ധനമന്ത്രി വിശദീകരിച്ചു.
അതിർത്തി കടന്നെത്തുന്ന സാധനങ്ങളുടെ കാര്യത്തിൽ കർക്കശനിലപാട് സ്വീകരിച്ചേ പറ്റൂ. അതുകൊണ്ട് നിരീക്ഷണ കാമറകൾ സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും. കേന്ദ്രം വ്യവസ്ഥ പാലിക്കുന്നില്ലെങ്കിൽ സംസ്ഥാനത്തിനും വ്യവസ്ഥപാലിക്കാൻ കഴിയാതെ വരും. ചെക്പോസ്റ്റ് തുടരുമെങ്കിലും അവിടെ വണ്ടി തടഞ്ഞുനിർത്തി ബുദ്ധിമുട്ടിക്കില്ല. വാഹനത്തിെൻറ പിന്നീടുള്ള യാത്രയിൽ ആവശ്യമായ പരിശോധന നടക്കും. ജി.എസ്.ടി നടപ്പാക്കുന്നതോടെ അതിർത്തി കടന്നെത്തുന്ന കോഴികൾക്കുമേൽ നികുതി ഏർപ്പെടുത്തിയതു വഴി കേരളത്തിന് ലഭിച്ചുവന്ന 250 കോടി രൂപ നഷ്ടപ്പെടുമെന്ന് ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.