ലക്ഷ്യമിട്ട വിധം നികുതിവരുമാനം വർധിപ്പിക്കാനായില്ല –െഎസക്
text_fieldsതിരുവനന്തപുരം: നോട്ട് നിരോധനത്തിെൻറ പ്രത്യാഘാതങ്ങൾ മാറ്റി നിർത്തിയാലും ലക്ഷ്യമിട്ട തരത്തിൽ നികുതി വരുമാനം വർധിപ്പിക്കാനായില്ല എന്നത് വസ്തുതയാണെന്ന് മന്ത്രി തോമസ് െഎസക്. സ്വർണത്തിനു മേലുള്ള പർചേസ് നികുതി ഒഴിവാക്കുന്നതോടെ 3000-4000 രൂപയാണ് വിൽപന നികുതി കുടിശ്ശികയായി അവശേഷിക്കുന്നത്. ഇതു പൂർണമായി പിരിച്ചെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
നികുതി, പലിശ, 200 ശതമാനം പിഴ എന്നിങ്ങനെയാണ് സംസ്ഥാനത്തിന് കിട്ടാനുള്ളത്. ഇതിൽ ചില ഇളവുകൾ നൽകി സർക്കാറിന് കിേട്ടണ്ട തുകയിൽ കുറവ് വരുത്താതെ പരമാവധി സമാഹരിക്കാനാണ് ആലോചിക്കുന്നത്. ഇൗ വർഷം 1500-2000 കോടിയെങ്കിലും പിരിച്ചെടുക്കും. അപ്പീലുകളായി നിരവധി കേസുകൾ കെട്ടിക്കിടപ്പുണ്ട്. ഇവ സമയബന്ധിതമായി തീർപ്പാക്കും. ഇൻറലിജൻസ് വിഭാഗവും എ.ജിയും ഇേൻറണൽ ഒാഡിറ്റ് വിഭാഗവുമെല്ലാം കണ്ടുപിടിച്ച കേസുകളിൽ ആദായനിർണയം ഉടൻ പൂർത്തിയാക്കും. ഹൈേകാടതിയിലുള്ള കേസുകളിൽ നിയമപരമായി ഇടപെടുമെന്നും ധനാഭ്യർഥന ചർച്ചക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
ആസ്തിവികസന ഫണ്ടിൽനിന്നുള്ള പദ്ധതികൾക്ക് ജില്ലതലത്തിൽതന്നെ അനുമതി നൽകുന്നതിന് സംവിധാനമൊരുക്കും. പ്രത്യേക അംഗീകാരം വേണ്ടവ മാത്രമേ ധനവകുപ്പിലേക്ക് അയക്കേണ്ടിവരൂ. സ്കൂൾ, ആശുപത്രി എന്നിവക്ക് കെട്ടിടം നിർമിക്കുമ്പോൾ മാസ്റ്റർ പ്ലാനുമായി ബന്ധിപ്പിക്കും. പൊതുമരാമത്ത് വകുപ്പിെൻറ കീഴിൽ വരാത്ത മറ്റു പ്രധാന റോഡുകൾ, പ്രധാന ജില്ല റോഡുകൾ എന്നിവയും കിഫ്ബിയിൽ ഉൾപ്പെടുത്തും. ഇതിനായി ബന്ധപ്പെട്ട ഏജൻസി റോഡിെൻറ ഉടമസ്ഥാവകാശം പൊതുമരാമത്തിനു കൈമാറണം.
റബർകർഷകർക്കുള്ള വിലസ്ഥിരതാ പദ്ധതിൽ കുടിശ്ശികയായ തുക ഉടൻ വിതരണം ചെയ്യും. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് എല്ലാ ചരക്ക് വാഹനങ്ങളുടെയും വിവരം ഒാൺലൈൻ വഴി ലഭ്യമാകുമെന്നും ക്രമേണ ചെക്പോസ്റ്റുകൾ ഇല്ലാതാകുമെന്നുമായിരുന്നു കേന്ദ്രം നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, വാഹനങ്ങളുടെ വിവരം ലഭ്യമാകണമെങ്കിൽ ഡിസംബർ ആകുമെന്നാണ് ഇപ്പോൾ കേന്ദ്രം പറയുന്നത്. ഇൗ സാഹചര്യത്തിൽ അടിയന്തര സ്വഭാവത്തിൽ ചെക്പോസ്റ്റുകൾ നവീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.