ജി.എസ്.ടി പ്രതീക്ഷിച്ച നേട്ടമുണ്ടാക്കില്ല –തോമസ് െഎസക്
text_fieldsതിരുവനന്തപുരം: ഗുഡ്സ് ആൻഡ് സർവിസ് ടാക്സിെൻറ (ജി.എസ്.ടി) േപരില് ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളാണ് പ്രചരിക്കുന്നതെന്നും പദ്ധതി പ്രതീക്ഷിച്ച നേട്ടമുണ്ടാക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക്. ജി.എസ്.ടിക്ക് ചില നേട്ടങ്ങളുണ്ട്. എന്നാലിത് സംസ്ഥാനത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കില്ലെന്നും െഎസക് നിയമസഭയിൽ അറിയിച്ചു.
കേരളത്തിന് നേട്ടമുണ്ടായില്ലെങ്കിൽ മറ്റൊരു സംസ്ഥാനത്തിനും അത് നേട്ടമാവില്ല. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചർച്ചനടത്തി നിയമനിർമാണം നടത്താനാകാത്തതിൽ ഖേദമുണ്ട്. അടുത്ത മന്ത്രിസഭ േയാഗം ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കും. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ധനവകുപ്പിലെ 1517 പേര്‍ക്ക് പരിശീലനം നല്കി. ജി.എസ്.ടി സാങ്കേതികവിദ്യയില്‍ 50 ജീവനക്കാര്‍ക്ക് കാഞ്ചീപുരം ഇന്‍ഫോസിസില്‍ പരിശീലനം നല്കി. സംസ്ഥാനത്ത് 80 കേന്ദ്രങ്ങളില്‍ വാണിജ്യനികുതി വകുപ്പും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസുമായി ചേര്‍ന്ന് ജനങ്ങള്‍ക്ക് ക്ലാസ് സംഘടിപ്പിക്കും.
ജി.എസ്.ടി നിലവില്‍വരുമ്പോള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വിനോദനികുതിക്ക് തടസ്സമുണ്ടാകില്ല. എന്നാല്‍, ജി.എസ്.ടിയിലെ വിനോദനികുതി നിരക്ക് നിലവിലെ നികുതി നിരക്കിനെക്കാള്‍ കൂടുതലാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് തദ്ദേശഭരണ വിനോദനികുതിക്ക് പുറമെ ജി.എസ്.ടിയും ഈടാക്കാം. ജി.എസ്.ടിയില്‍ ലോട്ടറിയുടെ നികുതി 28 ശതമാനമായി നിലനിര്‍ത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
വിൽപനവിലയുടെ 40 ശതമാനം സമ്മാനത്തിനും 30 ശതമാനം എജൻറുമാര്ക്ക് കമീഷനും 28 ശതമാനം നികുതിയുമായി മാറും. രണ്ട് ശതമാനം മാത്രമായിരിക്കും ലാഭം. ഇതിലൂടെ പേപ്പര്‍ ലോട്ടറി രംഗത്തേക്ക് ലോട്ടറി മാഫിയ കടന്നുവരുമെന്നും ഐസക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.