ജനങ്ങളെ ചൂഷണം ചെയ്യുന്നവർക്കെതിരെ നടപടി വേണം -വി.എസ്
text_fieldsതിരുവനന്തപുരം: ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കിയ ചരക്കുകൾക്കും സേവനങ്ങൾക്കും വിലകുറക്കാതെ ജനങ്ങളെ ചൂഷണം ചെയ്യുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് വി.എസ്. അച്യുതാനന്ദൻ. ഇക്കാര്യത്തിൽ സർക്കാർ ഗൗരവമായ ഇടപെടൽ നടത്തുകയും അമിത വില ഈടാക്കുന്നത് തടയാൻ സംവിധാനം ഉണ്ടാക്കുകയും വേണം. കേന്ദ്രസർക്കാർ കൊണ്ടുവന്ന ജി.എസ്.ടിയുടെ പേരിൽ സംസ്ഥാന സർക്കാറിനെ മോശമാക്കുന്ന സ്ഥിതിയുണ്ടാവാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും വി.എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ജി.എസ്.ടി വന്നതോടെ വിലകൂടിയ സാധനങ്ങൾക്ക് കൃത്യമായി വില വർധിച്ചിട്ടുണ്ട്. എന്നാൽ, കുറയേണ്ട സാധനങ്ങൾക്ക് വില കുറച്ചിട്ടില്ല. ഉൗണ്, ചായ എന്നിവയടക്കമുള്ള ആഹാരസാധനങ്ങൾക്കെല്ലാം വലിയ തോതിൽ വില വർധിച്ചിരിക്കുകയാണ്. ഇത് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ്. ചില കച്ചവടക്കാരുടെ ഈ ചൂഷണവുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും തർക്കങ്ങളും സംഘർഷങ്ങളും ഉണ്ടാകുന്നതായും റിപ്പോർട്ടുണ്ട്.
ജി.എസ്.ടിയെ പുതിയ ചൂഷണ ഉപാധിയാക്കി മാറ്റുന്നത് അനുവദിക്കാൻ പാടില്ല. ജി.എസ്.ടി നടപ്പാക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന അവ്യക്തതകൾ അടിയന്തരമായി പരിഹരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.