ജൂലൈ ഒന്നു മുതൽ ജി.എസ്.ടി നടപ്പാക്കാനാവും -തോമസ് െഎസക്
text_fieldsന്യൂഡൽഹി: ജൂലൈ ഒന്നു മുതൽ ജി.എസ്.ടി നടപ്പാക്കാമെന്ന തയാറെടുപ്പുമായാണ് മുന്നോട്ടുപോകുന്നതെന്ന് ധനമന്ത്രി തോമസ് െഎസക് പറഞ്ഞു. ജി.എസ്.ടി നടപ്പാവുേമ്പാൾ ഒാരോ ചരക്കിനും മേൽ നിലവിലുള്ള നികുതി പട്ടികയും വിലവിവര പട്ടികയും ജി.എസ്.ടി നിരക്കും പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന കേരളത്തിെൻറ ആവശ്യം കേന്ദ്രം അംഗീകരിച്ചു. കേരളം ഇത് പ്രസിദ്ധീകരിക്കുമെന്ന് െഎസക് പറഞ്ഞു.
ജി.എസ്.ടി നടപ്പാക്കുേമ്പാഴും ചെക്ക്പോസ്റ്റുകൾ വഴി കടന്നുപോകുന്ന വാഹനങ്ങളിലെ ചരക്ക് സംബന്ധിച്ച് അറിയാൻ കഴിയുന്ന ഇ-വേ ബിൽ സംവിധാനം കേരളത്തിൽ തൽക്കാലം നടപ്പാക്കില്ല. ചെക്ക് പോസ്റ്റുകൾ തുടരും. കയറിനുമേലുള്ള നികുതി ഒഴിവാക്കണം, പ്ലൈവുഡിനും കശുവണ്ടിക്കും നികുതി കുറക്കണം, ഭക്ഷണശാലകൾക്കുമേലുള്ള അഞ്ചു ശതമാനം സേവനനികുതി കുറക്കണം എന്നിവയാണ് സംസ്ഥാനം ആവശ്യെപ്പട്ടത്. ജി.എസ്.ടിയും വിനോദനികുതിയും ഒരുമിച്ച് പിരിക്കില്ലെന്ന് കേരളം കൗൺസിലിൽ പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ജി.എസ്.ടി നടപ്പായതുകൊണ്ട് ജനങ്ങൾക്ക് ഗുണമുണ്ടാകില്ലെന്നും െഎസക് ചൂണ്ടികാട്ടി.
നേരത്തേ 14 ശതമാനം നികുതിയുള്ള 1200 ചരക്കുകൾ ഉണ്ടായിരുെന്നങ്കിൽ അത് 260 ആയി കുറഞ്ഞു. ജി.എസ്.ടി പ്രാക്ടീഷനർമാരാവാൻ ഇനിമുതൽ ഡിഗ്രിയാവും അടിസ്ഥാന യോഗ്യത. നിലവിലുള്ള ടാക്സ് പ്രാക്ടീഷനർമാരിൽ അഞ്ചു വർഷം പരിചയമുള്ളവർ ഒരു വർഷത്തിനുള്ളിൽ ബന്ധപ്പെട്ട പരീക്ഷ പാസാവണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.