ജി.എസ്.ടി: കൊള്ളയടി നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നീക്കം ശക്തമാക്കി
text_fieldsതിരുവനന്തപുരം: ചരക്ക് സേവന നികുതിയുടെ മറവിൽ തുടരുന്ന കൊള്ളയടി നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നീക്കം ശക്തമാക്കി. സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പ് കടകളിൽ വ്യാപക പരിശോധന ആരംഭിച്ചു. ചൊവ്വാഴ്ച 95 സ്ഥാപനങ്ങൾക്കെതിെര കേസെടുത്തു. പരാമാവധി വിൽപന വിലയിൽ(എം.ആർ.പി) കൂട്ടി വിൽക്കുക, പാക്കറ്റുകളിലെ വില മായ്ക്കുക, വില പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയവക്കാണ് കേസ്. അരിയും മറ്റു നിത്യോപയോഗ സാധനങ്ങളും വിൽക്കുന്ന കടകളിലായിരുന്നു ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ജി.എസ്.ടിയുടെ കാര്യത്തിൽ ആശയക്കുഴപ്പം ഇനിയും പരിഹരിച്ചിട്ടില്ല. ജി.എസ്.ടി ബില്ലിെൻറ സോഫ്റ്റ്വെയർ പല വ്യാപാരികൾക്കും കിട്ടിയിട്ടില്ല. വാറ്റ് നികുതിയാണ് പലരും ഇടാക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള നീതി സ്റ്റോറുകളിൽ ചൊവ്വാഴ്ചയും വാറ്റാണ് വാങ്ങിയത്. ഭക്ഷ്യ ധാന്യങ്ങളുടെ കാര്യത്തിൽ ബ്രാൻഡ് ചെയ്തതും ചെയ്യാത്തതും തമ്മിൽ ആശയക്കുഴപ്പം നേരിടുെന്നന്ന് വ്യാപാരികൾ പറയുന്നു.
അമിത വില ഇൗടാക്കുന്നതിനെതിരെ നികുതി വകുപ്പും നടപടി ആരംഭിച്ചു. ഇത്തരം ബില്ലുകൾ നികുതി വകുപ്പിെൻറ ഫേസ്ബുക്ക് പേജായ https://www.facebook.com/postbillshere/ ലേക്ക് അപ്ലോഡ് ചെയ്യാനാണ് നിർദേശം. ഇൗ ബില്ലുകൾ നൽകിയ കടകളിൽ പരിശോധന നടത്തുമെന്ന് ധനമന്ത്രി ഡോ. തോമസ് െഎസക് വ്യക്തമാക്കി.
അതേസമയം, നാലു ദിവസം പിന്നിട്ടിട്ടും നികുതി കുറച്ച സാധനങ്ങളുടെ വില താഴ്ന്നില്ല. വില നിയന്ത്രിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി നികുതി കുറവ് വന്ന101 ഇനങ്ങളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്തുവിട്ടിരുന്നു. ഹോട്ടലുകളിലെ ഭക്ഷണ വിലയും കോഴിയിറച്ചിയുടെ വിലയും ഉയർന്നുതന്നെ നിൽക്കുകയാണ്.
ഹോട്ടൽ ഭക്ഷണത്തിന് വില കൂേട്ടണ്ട കാര്യമില്ലെന്നും നേരത്തേ നൽകിയ നികുതിയും ഇൻപുട്ട് െക്രഡിറ്റും ഒഴിവാക്കിയ ശേഷമുള്ള തുകക്കാണ് ജി.എസ്.ടി ചുമത്തേണ്ടതെന്നും ധനമന്ത്രി ഉദാഹരണ സഹിതം വ്യക്തമാക്കിയിരുന്നു. എന്നാൽ, വിലകുറക്കാനാവില്ലെന്നും സംസ്ഥാന ജി.എസ്.ടി വിഹിതം വേണ്ടെന്നു െവച്ച് സർക്കാർ ജനങ്ങളെ സഹായിക്കണമെന്നുമാണ് ഹോട്ടലുടമകൾ പറയുന്നത്.
തങ്ങൾക്ക് ലഭിക്കുന്ന കോഴിക്കും അരിയടക്കം ഭക്ഷ്യധാന്യങ്ങൾക്കും പച്ചക്കറിക്കും വില കുറഞ്ഞിട്ടില്ല. ഇപ്പോൾ 0.50 ശതമാനമാണ് നികുതി. എന്നാൽ, അഞ്ചു മുതൽ 18 ശതമാനം വരെ വരുന്ന ജി.എസ്.ടി ഉപഭോക്താക്കളിൽനിന്ന് ഇൗടാക്കാതിരിക്കാൻ കഴിയില്ലെന്നും അവർ പറയുന്നു. വിഷയം ചർച്ച ചെയ്യാൻ ധനമന്ത്രി ബുധനാഴ്ച രാവിലെ ഹോട്ടലുടമകളുടെ യോഗം വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.