ആലപ്പുഴയിൽ ജി. സുധാകരനെ സ്കൂൾ കെട്ടിടോദ്ഘാടനത്തിൽ നിന്ന് ഒഴിവാക്കി
text_fieldsആലപ്പുഴ: ആലപ്പുഴ പുന്നപ്ര ഗവണ്‍മെന്‍റ് ജെ.ബി സ്കൂൾ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിൽ നിന്ന് ജി. സുധാകരന്‍റെ പേര് ഒഴിവാക്കി. മുന്‍ മന്ത്രിയായ ജി. സുധാകരന്‍റെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്‌കൂള്‍ കെട്ടിടത്തിന്‍റെ ഉദ്ഘാടന പോസ്റ്ററില്‍ നിന്നും ജി. സുധാകരനെ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് വിദ്യാഭ്യാസ മന്ത്രി വ. ശിവൻകുട്ടിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്.
ഇതര രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ക്ഷണമുള്ളപ്പോഴാണ് ജി. സുധാകരനെ ഒഴിവാക്കിയത്. പ്രോഗ്രാം നോട്ടീസിൽ സ്കൂൾ കെട്ടിടത്തിലെ ജി. സുധാകരന്‍റെ പേര് ഫോട്ടോഷോപ്പ് ഉപയോഗിച്ചാണ് നീക്കം ചെയ്തത്. അമ്പലപ്പുഴ എം.എല്‍.എ എച്ച് സലാമിന്‍റെ ഓഫീസ് ഇടപെട്ട് പുറത്തിറക്കിയ നോട്ടീസിനെ ചൊല്ലിയാണ് വിവാദം.
അടുത്തിടെ അമ്പലപ്പുഴ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം ജി. സുധാകരനെതിരെ നടപടി സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.