ജി. സുധാകരൻ ആലപ്പുഴ ഡി.സി ബ്രാഞ്ചിൽ തുടരും
text_fieldsതിരുവനന്തപുരം: പ്രായപരിധി കർശനമാക്കി സി.പി.എം മേൽ കമ്മിറ്റികളിൽനിന്ന് ഒഴിവാക്കിയതിനെ തുടർന്ന് ബ്രാഞ്ചിലേക്ക് മാറാൻ താൽപര്യമറിയിച്ച മുൻ മന്ത്രി ജി. സുധാകരൻ ആലപ്പുഴ ഡി.സി ബ്രാഞ്ച് അംഗമായി തുടരും. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. പഠനകേന്ദ്രത്തിന്‍റെ ചുമതലയും നൽകിയേക്കുമെന്ന് സൂചനയുണ്ട്.
പാർട്ടി കോൺഗ്രസിൽ നിന്നടക്കം സുധാകരൻ വിട്ടുനിന്നിരുന്നു. ആരോഗ്യപ്രശ്നങ്ങളുൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു സമ്മേളനങ്ങളിൽനിന്ന് വിട്ടുനിന്നത്. സുധാകരനു പകരം ജില്ല സെക്രട്ടേറിയറ്റ് അംഗം എ. മഹേന്ദ്രനെ പാർട്ടി കോൺഗ്രസ് പ്രതിനിധിയായി ഉൾപ്പെടുത്തി സി.പി.എം സമ്മേളന കാലത്ത് ആലപ്പുഴ ജില്ലയിൽ, വിഭാഗീയത രൂക്ഷമായിരുന്നു. ഏരിയ സമ്മേളനങ്ങൾ നിർത്തിവെക്കേണ്ട സാഹചര്യം വരെയുണ്ടായി. മറ്റ് ജില്ലകളിൽ കെട്ടടങ്ങിയ വിഭാഗീയത ആലപ്പുഴയിൽ തുടരുന്നത് പരിശോധിക്കാൻ പാർട്ടി അന്വേഷണ കമീഷനെ നിയോഗിച്ചേക്കുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.