ടോള്‍ നിര്‍ത്തലാക്കൽ നയപരമായ തീരുമാനത്തിെൻറ അടിസ്ഥാനത്തില്‍ –മന്ത്രി
text_fields
തിരുവനന്തപുരം: ടോള്‍ നിര്‍ത്തലാക്കുന്നത് നയപരമായ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ മാത്രമെന്ന് മന്ത്രി ജി. സുധാകരന് നിയമസഭയില്‍ അറിയിച്ചു. പുതിയ ടോളുകള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന നയത്തില്‍ മാറ്റമില്ലെന്നും പി. മുഹമ്മദ് മുഹിസിെൻറ സബ്മിഷന് മന്ത്രി മറുപടിനൽകി. നൂറു കോടിയിലേറെ വരുന്ന രണ്ട് കേന്ദ്ര ടോളുകളും ആറ് സംസ്ഥാന ടോളുകളും ഉള്‍പ്പെടെ എട്ട് ടോള്‍ പിരിവുകള്‍ നിര്‍ത്തലാക്കി. ഇത് നഷ്ടമുണ്ടാക്കുന്നുണ്ട്. കാലാവധി കഴിയുംമുമ്പ് നിർത്തലാക്കിയവയുടെ കാര്യത്തിൽ ശേഷിക്കുന്ന പണം സര്‍ക്കാറാണ് നല്‍കേണ്ടത്. ഇനി ടോളുകള്‍ നിര്‍ത്തുന്നതിന് ധനവകുപ്പിെൻറ അനുമതി ആവശ്യമാണ്.
പുലാമന്തോള്‍-പട്ടാമ്പി റോഡിെൻറ പുനര്‍നിർമാണത്തിന് അനുമതിനേടിയെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. മുൻ സര്‍ക്കാറിെൻറ കാലത്ത് എയ്ഡഡ് പദവി നല്കിയ സ്പെഷൽ സ്കൂളുകളുടെ കാര്യത്തിൽ സ്പെഷല്‍ റൂൾ ഉണ്ടാക്കി സാമ്പത്തികബാധ്യതകൂടി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് വി.ടി. ബലറാമിെൻറ സബ്മിഷന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മറുപടിനൽകി.
നിലമ്പൂര്‍-നഞ്ചന്‍കോട് റെയിൽപാത പദ്ധതി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് ഗൗരവക്കുറവോ എതിർപ്പോ ഇല്ലെന്ന് മന്ത്രി ജി. സുധാകരൻ വ്യക്തമാക്കി.
കടുവ സങ്കേതം ഒഴിവാക്കി പുതിയ അലൈന്‍മെൻറ് ഉണ്ടാക്കി പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ഐ.സി. ബാലകൃഷ്ണെൻറ സബ്മിഷന് മന്ത്രി മറുപടി നൽകി.
‘
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.