ഗൗരിക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന് പൊലീസ്
text_fieldsകൊല്ലം: സ്കൂൾ കെട്ടിടത്തിൽ നിന്നു വീണ് മരിച്ച ഗൗരി നേഘക്ക് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന് പൊലീസ്. അപകടം നടന്നയുടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗൗരിയെ പ്രവേശിപ്പിച്ചത്. അവിടെ നാലു മണിക്കൂറോളം ചികിത്സ ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. വിശദമായ സ്കാനിങ് നടത്തിയിരുന്നില്ല.
ട്രിനിറ്റി ലൈസിയം സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്ഥിനിയായ ഗൗരി നേഘ വെള്ളിയാഴ്ചയാണ് സ്കൂളിലെ കെട്ടിടത്തിൽ നിന്ന് ചാടിയത്. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവവും ഹൃദയാഘാതവുമാണ് മരണകാരണമെന്ന് തിരുവന്തപുരത്തെ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.
കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത് സ്കൂൾ മാനേജ്മെൻറിെൻറ തന്നെ അധീനതയിലുള്ള കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നുവെന്ന് ആരോപണമുണ്ട്. ആ സമയത്ത് കുട്ടിക്ക് സംസാരിക്കാൻ സാധിച്ചിരുന്നു. എന്നാൽ, എന്താണ് കുട്ടിക്ക് പറയാനുള്ളതെന്ന് പൊലീസിനെയോ വീട്ടുകാരെയോ അറിയിക്കാൻ ആശുപത്രി അധികൃതർ തയാറായില്ല. കുട്ടിക്ക് പറയാനുണ്ടായിരുന്ന കാര്യങ്ങൾ പുറത്തറിയരുതെന്ന് അവർ ആഗ്രഹിച്ചിരുന്നു. അതിനാലാണ് ചികിത്സ വൈകിപ്പിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മാത്രമല്ല, മൂന്നുമണിക്കൂറിലധികം പ്രാഥമിക ശുശ്രൂഷ പോലും നൽകാൻ തയാറായില്ല.
പിന്നീട് ബന്ധുക്കൾ ഇടപെട്ട് മാധ്യമങ്ങളെ അറിയിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തപ്പോഴാണ് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ തയാറായത്. ആരോഗ്യനിലയെക്കുറിച്ച് ഇരുവിഭാഗവും വിവരങ്ങൾ മറച്ചുവെച്ചെന്നും കുഴപ്പമൊന്നുമില്ലെന്ന തരത്തിലുള്ള പ്രതികരണമാണ് ലഭിച്ചതെന്നും ബന്ധുക്കൾ പറയുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒന്നരമണിക്കൂറിനു ശേഷം തലക്ക് മുറിവുപറ്റിയെന്നുമാത്രമാണ് ബന്ധുക്കളെ അറിയിച്ചത്. തലക്കും നെട്ടല്ലിനും ഗുരുതര പരിക്കേറ്റിരുന്നു.ഇതൊന്നും കണ്ടുപിടിക്കാനോ മതിയായ ചികിത്സ നൽകാനോ ആശുപത്രി അധികൃതർ തയാറായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അനന്തപുരി ആശുപത്രിയിൽ എത്തിച്ചപ്പോൾ, മൂന്നു മണിക്കൂർ വൈകിപ്പോെയന്നാണ് അവിടെയുള്ളവർ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.