ഗിന്നസ് ബുക്കിൽ ഇടം നേടിയെങ്കിലും അശ്വതി ഇപ്പോഴും കുടിലിലാണ്
text_fieldsഅരിക്കുളം: കലാ-കായിക രംഗത്ത് കഠിന പ്രയത്നത്തിലൂടെ നേട്ടങ്ങൾ കൈവരിച്ചെങ്കിലും ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും സൂക്ഷിക്കാൻ ഇടംപോലുമില്ലാതെ വർഷങ്ങളായി ഓല ഷെഡിലാണ് അശ്വതിയും കുടുംബവും.
ഫ്ലവേഴ്സ് ടി.വി കോമഡി ഉൽസവത്തിെൻറ ഭാഗമായി നടത്തിയ 12 മണിക്കൂർനീണ്ട വിവിധ കലാപരിപാടികളുടെ കൂട്ടത്തിൽ അശ്വതിയും സംഘവും ഫയർ ഡാൻസ് അവതരിപ്പിച്ചിരുന്നു. ചാനൽ പരിപാടി ഗിന്നസ് ബുക്കിൽ ഇടംപിടിച്ചതോടെ അശ്വതിക്കും ഗിന്നസ് സർട്ടിഫിക്കറ്റ് ലഭിച്ചു.
അരിക്കുളം പഞ്ചായത്ത് മൂന്നാം വാർഡിൽ കാരയാട് ഏക്കട്ടൂർ സ്വദേശി വി.പി. അശ്വതി അവസാന വർഷ സോഷ്യോളജി വിദ്യാർഥിയാണ്.
കൂലിപ്പണിക്കാരായ പുനത്തിൽ മീത്തൽ പുരുഷോത്തമെൻറയും വാഹിനിയുടെയും മകളാണ്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഫയർഡാൻസ് അവതരിപ്പിച്ചിട്ടുള്ള അശ്വതി അതുവഴിയാണ് പഠനെച്ചലവ് കണ്ടെത്തുന്നത്. മിമിക്രിയിലും ദീർഘദൂര നടത്തം, ഓട്ടം എന്നിവയിലും മികവ് തെളിയിച്ചിട്ടുണ്ട്.
ബി.പി.എൽ കുടുംബമായിട്ടും വീട് നിർമാണത്തിനു ഇതുവരെ ഒരു ആനുകൂല്യങ്ങളും കുടുംബത്തിന് ലഭിച്ചിട്ടില്ല. അഞ്ചു സെൻറ് സ്ഥലമാണ് ഇവർക്കുള്ളത്.
പാതിവഴിയിൽ കിടക്കുന്ന വീട് നിർമാണം അനന്തമായി നീളുകയാണ്. വീടിെൻറ കോൺക്രീറ്റ് പോലും കഴിഞ്ഞിട്ടില്ല . ഒമ്പതു വർഷമായി വീടിനു അപേക്ഷ കൊടുത്തു കാത്തിരിക്കുകയാണ് മാതാപിതാക്കളും അനുജനും അടങ്ങിയ ഈ 'പ്രതിഭയുടെ' കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.