ഗുജറാത്തിലെ ഡാഷ്‌ബോര്‍ഡ് മോണിറ്ററിങ് സംവിധാനം മികച്ചത് -ചീഫ് സെക്രട്ടറി
text_fieldsതിരുവനന്തപുരം: ഗുജറാത്തിലെ ഡാഷ്‌ബോര്‍ഡ് മോണിറ്ററിങ് സംവിധാനം മികച്ചതും സമഗ്രവുമാണെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ്. സേവനങ്ങള്‍ നല്‍കുന്നതിനും വികസന പുരോഗതി നിരീക്ഷിക്കുന്നതിനുള്ള സമഗ്ര സംവിധാനമാണിതെന്നും സംവിധാനത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഡാഷ്‌ബോര്‍ഡ് പഠനത്തിനുശേഷം ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു. വ്യാഴാഴ്ച രാവിലെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രബാൽ പട്ടേലിനെ ഗാന്ധിനഗറിലെ ഓദ്യോഗിക വസതിയിലെത്തി സന്ദർശിച്ചശേഷമാണ് 11ഓടെയാണ് ചീഫ് സെക്രട്ടറിയും സ്റ്റാഫ് ഓഫിസർ എൻ.എസ്. ഉമേഷും വസതിയോട് ചേർന്ന് സ്ഥാപിച്ച ഡാഷ് ബോർഡ് കേന്ദ്രത്തിലെത്തിയത്. ഇവിടെയായിരുന്നു ഡാഷ് ബോർഡ് സംവിധാനത്തിെൻറ ഭാഗമായ വിഡിയോ വാൾ സ്ഥാപിച്ചിരുന്നത്. ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാർ സംവിധാനം വിശദീകരിച്ചു. തുടർന്ന് ഒന്നരമണിക്കൂറോളം മറ്റ് ഉദ്യോഗസ്ഥരുമായും പദ്ധതി സംബന്ധിച്ച് ചീഫ് സെക്രട്ടറി വിശദമായ ചർച്ച നടത്തി. ഡാഷ് ബോർഡ് കേരളത്തിലും പരിഗണിക്കാവുന്ന സംവിധാനമാണെന്ന വിലയിരുത്തലിലാണ് സംഘം.
ഇ-ഗവേൺസിെൻറ ഭാഗമായി സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ 2019ലാണ് ഗുജറാത്തില്‍ ഡാഷ്‌ബോര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയത്. 21 വകുപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുമള്ള സൗകര്യവും ഇതിലുണ്ട്. സർക്കാറിെൻറ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിൽ തൽസമയം വിലയിരുത്താനാകുമെന്നതാണ് ഈ സംവിധാനത്തിെൻറ മറ്റൊരു പ്രത്യേകത. ഡേറ്റാബേസ് ഉണ്ടാക്കിയുള്ള സി.എം ഡാഷ് ബോർഡ് വഴി ഓരോ ദിവസവും വകുപ്പുകളുടെ പ്രകടനം അവലോകനം ചെയ്യാം. ഓരോ വകുപ്പുകൾക്ക് സ്റ്റാർ റേറ്റിംഗും നൽകാം. ഇതിലൂടെ ആരോഗ്യകരമായ മത്സരം സിവിൽ സർവിസ് രംഗത്തുകൊണ്ടുവരാനാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിൽ ഗുജറാത്ത് മോഡൽ ചർച്ചയായിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം കേരളത്തിലെത്തിയ മുഖ്യമന്ത്രി സംവിധാനത്തെ കുറിച്ച് പഠിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകുകയായിരുന്നു. ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം ചീഫ് സെക്രട്ടറി ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.