ഗള്‍ഫ് പ്രതിസന്ധി: ആവശ്യമായ നടപടി –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഗള്‍ഫ് മേഖലയിലെ സ്വദേശിവത്കരണം മൂലം ഉണ്ടാകുന്ന പ്രതിസന്ധി ഗൗരവമായി കാണുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മടങ്ങി വരുന്നവരുടെ സമഗ്ര പുനരധിവാസ പദ്ധതിയെക്കുറിച്ച് പഠനം നടത്താന്‍ ഐക്യരാഷ്ട്രസഭയുടെ കീഴിലെ യു.എന്‍.ഡി.പിയെയും സി.ഡി.എസിനെയും ചുമലപ്പെടുത്തി. നിയമസഭയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സ്വദേശിവത്കരണം, സാമ്പത്തിക മാന്ദ്യം, നിതാഖാത് എന്നിവ മൂലം തൊഴിലും ബിസിനസും നഷ്ടപ്പെട്ട് മലയാളികള്‍ മടങ്ങിവരുന്ന സാഹചര്യമുണ്ടായി. ഇതു സാമ്പത്തിക മേഖലയില്‍ കടുത്ത ആഘാതമുണ്ടാക്കും. സംസ്ഥാനത്തിന്‍െറ പച്ചപ്പിന് വിദേശ മലയാളികളും ഗള്‍ഫ് മേഖലയും വലിയ പങ്ക് വഹിക്കുന്നു. വരുമാന ശോഷണം അടക്കം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പ്രവാസി ക്ഷേമത്തിനായി ബജറ്റില്‍ 28 കോടി വകയിരുത്തിയിട്ടുണ്ട്. പുനരധിവാസത്തിന് 12 കോടി അനുവദിക്കും.
ക്ഷേമനിധിക്ക് ഒരു ലക്ഷം നീക്കിവെച്ചിരുന്നത് 10 കോടിയായി ഉയര്‍ത്തി. മടങ്ങിയത്തെുന്നവര്‍ക്കായി നോര്‍ക്ക പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പ്രവാസികള്‍ക്കും പ്രവാസികളുടെ കമ്പനി-സഹകരണ സംഘങ്ങള്‍ക്കും മൂലധന സബ്സിഡി നല്‍കാനും 20 ലക്ഷം വരെ വായ്പ നല്‍കുന്ന പദ്ധതിയുണ്ട്. നാട്ടിലത്തെി ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ സാന്ത്വനം പദ്ധതി നടപ്പാക്കിയിട്ടുണ്ട്. സാമ്പത്തിക സുരക്ഷ അടക്കം പദ്ധതികള്‍ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗള്‍ഫ് സ്വദേശിവത്കരണം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കാന്‍ പോവുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉദ്ദേശിക്കുന്നതിനെക്കാള്‍ വേഗത്തിയില്‍ ഇതു നടന്നുവരുകയാണ്. അവിടെ അവസരവും ശമ്പളവും കുറയുന്നു. അതേസമയം, നിരക്കുകള്‍ വര്‍ധിക്കുകയും ചെയ്യുന്നു. അവിടെ ചെയ്യുന്ന ജോലി ഇവിടെ ചെയ്താല്‍ അതിനെക്കാള്‍ ഉയര്‍ന്ന വേതനം ലഭിക്കും. എന്നാല്‍, തൊഴില്‍ മാന്യതയാണ് പലപ്പോഴും പ്രശ്നം. ഇക്കാര്യത്തില്‍ സമൂഹിക ബോധവത്കരണം വേണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.