ഗള്‍ഫ് വിമാനയാത്രാ നിരക്ക് കുത്തനെ കുറയുന്നു
text_fieldsപഴയങ്ങാടി: കേരളത്തില്‍നിന്ന് ഗള്‍ഫ് റൂട്ടുകളിലേക്ക് വിമാനക്കമ്പനികള്‍ നവംബര്‍ മുതലുള്ള നിരക്കില്‍ വന്‍ കുറവ് വരുത്തി. ഈ കാലയളവില്‍ അനുഭവപ്പെടാറുള്ള മാന്ദ്യം അതിജീവിക്കുന്നതിനാണ് നിരക്കില്‍ കുറവ് വരുത്തേണ്ടിവന്നത്. ഗള്‍ഫ് നാടുകളിലെ വിദ്യാലയ പ്രവേശം, പെരുന്നാള്‍, ഓണം കഴിഞ്ഞ് ഗള്‍ഫിലേക്ക് കുടുംബങ്ങളുടെ തിരിച്ചുപോക്ക് എന്നിവയത്തെുടര്‍ന്ന് വിമാനക്കമ്പനികള്‍ വന്‍ നിരക്ക് ഈടാക്കിയിരുന്നു. മംഗളൂരുവില്‍നിന്ന് 15000 രൂപ മുതല്‍ 29000 രൂപ വരെയായിരുന്നു നിരക്ക്. എയര്‍ ഇന്ത്യയടക്കമുള്ള വിമാനക്കമ്പനികളാണ് ഈ റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്നത്. ഈ റൂട്ടുകളില്‍ ഒക്ടോബര്‍ അവസാനം മുതല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ 5100 രൂപ മുതല്‍ 6000 വരെയാണ് നിരക്ക്. യു.എ.ഇയില്‍ നിന്ന് കോഴിക്കോട്, കൊച്ചി, മംഗളൂരു റൂട്ടുകളിലേക്കും ഒട്ടുമിക്ക ഫൈ്ളറ്റുകളിലും 5200 രൂപ മുതല്‍ 7000 രൂപ വരെയാണ് നിരക്ക് പുതുക്കി നിശ്ചയിച്ചത്.
നവംബറില്‍ കൊച്ചി-അബൂദബി റൂട്ടില്‍ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്സ് 5547 രൂപക്ക് യാത്രക്കാരെ കയറ്റുമ്പോള്‍ ഇത്തിഹാദ് എയര്‍വെയ്സ് ഈടാക്കുന്നത് 6449 രൂപയാണ്. എന്നാല്‍, കോഴിക്കോട്-അബൂദബി റൂട്ടില്‍ എയര്‍ ഇന്ത്യ 9935 രൂപയും ഇത്തിഹാദ് 19000 രൂപയും ഈടാക്കുന്നുണ്ട്. ഈ റൂട്ടില്‍ സ്പൈസ് ജെറ്റും ഇന്‍ഡിഗോയുമടക്കം സര്‍വിസ് നടത്താത്തതാണ് ഇവര്‍ക്ക് സഹായകരമായത്. കൊച്ചി-ദുബൈ റൂട്ടില്‍ എയര്‍ ഇന്ത്യ 6000 രൂപ, എയര്‍ ഇന്ത്യ എക്സ്പ്രസ് 5428 രൂപ, ഇന്‍ഡിഗോ 5600 രൂപ എന്നിങ്ങനെയാണ് നിരക്ക്.
കോഴിക്കോടുനിന്ന് ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളിലേക്കും എയര്‍ അറേബ്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയര്‍വെയ്സ് തുടങ്ങിയ ഫൈ്ളറ്റുകള്‍ 5028, 5048, 7100 രൂപ ക്രമത്തിലാണ് നിരക്ക് നിശ്ചയിച്ചത്. മംഗളൂരുവില്‍നിന്ന് യു.എ.ഇയിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസിന് 6500 മുതല്‍ 8000 രൂപ വരെയാണ് നിരക്ക്. ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് 8000 മുതല്‍ 11000 വരെ നിരക്ക് ഈടാക്കുന്നുണ്ടെങ്കിലും പഴയ നിരക്കുമായി താരതമ്യപ്പെടുത്തിയാല്‍ യാത്രാചെലവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍, സൗദിയിലേക്കുള്ള നിരക്കില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. യു.എ.ഇയില്‍നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മംഗളൂരു വിമാനത്താവളങ്ങളിലേക്ക് നവംബര്‍ മാസത്തില്‍ മിക്ക വിമാനക്കമ്പനികളുടെയും നിരക്ക് 5000 മുതല്‍ 6500 വരെയാണ്.
കോഴിക്കോടുനിന്ന് ഷാര്‍ജയിലേക്കും തിരിച്ചും സര്‍വിസ് ആരംഭിക്കുന്നതോടെ ഈ റൂട്ടില്‍ ബിസിനസ് ക്ളാസില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ഏക ഫൈ്ളറ്റ് ജെറ്റ് എയര്‍വെയ്സായിരിക്കും. ഓഫ് സീസണില്‍ വിമാനക്കമ്പനികള്‍ പുതിയ സര്‍വിസ് ആരംഭിക്കുന്നതും നിരക്ക് ഇടിവിന് കാരണമായിട്ടുണ്ട്. സന്ദര്‍ശക യാത്രക്കാര്‍ക്ക് ഇത് ഏറെ ഗുണകരമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.