ഗൾഫ് മലയാളികൾക്ക് യാത്ര സൗകര്യത്തിന് നടപടി ആവശ്യപ്പെടും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഒാണവും ബലിപെരുന്നാളും അടുത്തതിനാൽ ഗൾഫിൽനിന്ന് കൂടുതൽ യാത്രസൗകര്യം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണെമന്ന് വ്യോമയാന വകുപ്പിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 27 മുതൽ സെപ്റ്റംബർ 10 വെര ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിന് കേരളത്തിലേക്ക് 18 വിമാന സർവിസുകൾ നടത്താൻ ഷാർജ അധികൃതർ അനുമതി നൽകിയിട്ടുണ്ട്. ഇതിെൻറ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു.
പകരമായി എയർ അറേബ്യക്ക് വിമാന സർവിസ് നടത്താൻ അനുമതി നൽകാൻ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. ഇതിൽ തീരുമാനമായിട്ടില്ല. കേന്ദ്രസർക്കാർ ഇപ്പോൾ സ്വീകരിക്കുന്ന നയം എയർ അറേബ്യക്ക് അനുതി നൽകാൻ തടസ്സമാണ്. ഇൗ നയം മാറ്റാൻ സർക്കാർ കത്തയച്ചിട്ടുണ്ടെന്നും വീണ്ടും ആവശ്യപ്പെടുമെന്നും രാജു എബ്രഹാം, കെ.വി. അബ്ദുൽഖാദിർ എന്നിവരുടെ സബ്മിഷനുകൾക്ക് മറുപടി നൽകി.
അവധിക്കാലത്തും വിശേഷ അവസരങ്ങളിലും വിമാനക്കമ്പനികൾ ഉയർന്ന യാത്രനിരക്ക് ഇൗടാക്കുന്നു. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് വ്യോമയാന മന്ത്രിയോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കുമെന്ന് വ്യോമയാന സെക്രട്ടറി ഉറപ്പുനൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല. സ്വദേശിവത്കരണം, സാമ്പത്തികമാന്ദ്യം എന്നിവ മൂലം തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പദ്ധതി നടപ്പാക്കിവരികയാണ്. സ്വയംതൊഴിൽ കണ്ടെത്താൻ 15 ശതമാനം മൂലധന സബ്സിഡിയും മൂന്ന് ശതമാനം പലിശ സബ്സിഡിയും ഉള്ള വായ്പ ലഭ്യമാക്കുന്നു. സൗദിയിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട് വരുന്നവർക്കും പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.