കേരളത്തില്‍ ചക്കക്കാലം; തമിഴ്നാട്ടില്‍ കച്ചവടക്കാലം
text_fieldsപത്തനാപുരം : കേരളത്തില്‍ ചക്ക കാലമായതോടെ തമിഴ് അതിര്‍ത്തി ഗ്രാമങ്ങളില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ടണ്‍ കണക്കിന് ചക്കകളാണ് തമിഴ്നാട്ടിലേക്ക് ദിവസേന കയറ്റുമതി ചെയ്യുന്നത്.
കേരളത്തില്‍ ചക്കയുടെ സീസണ് ആകുന്നതോടെ അന്തർ സംസ്ഥാനങ്ങളില്‍ നിന്ന് മൊത്തക്കച്ചവടക്കാരെത്തി കച്ചവടം ഉറപ്പിക്കുകയാണ് പതിവ്. ഉള്‍പ്രദേശങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ചക്കകള്‍ ദേശീയ പാതയോരത്ത് എത്തിക്കുയും തമിഴ്നാട്ടിലേക്ക് കയറ്റിയയക്കും. വരിക്ക ചക്കക്കാണ് ആവശ്യക്കാരേറെയുള്ളത്. കിലോക്ക് 20 രൂപ മുതലാണ് വില. പഴുത്ത വരിക്കച്ചക്കയുടെ ചുളയൊന്നിന് അഞ്ച് രൂപ മുതല്‍ 10 രൂപ വരെയാണ് വില. വരിക്ക,തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക,കൂഴ എന്നിങ്ങനെ പലതരത്തിലുള്ള ചക്കകള്‍ കിഴക്കന്‍ മേഖലയില്‍ നിന്ന് കയറ്റിയയക്കുന്നുണ്ട്. കറവൂര്‍, ചെമ്പനരുവി, അച്ചന്‍കോവില്‍, ചാലിയക്കര, പാടം എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ് ചക്കകള്‍ അധികവുമെത്തുന്നത്.
കഴിഞ്ഞ സീസണില്‍ കിഴക്കന്‍ മേഖലയില്‍നിന്ന് വന്‍തോതില്‍ ചക്ക ആന്ധ്രാപ്രദേശ്, കര്‍ണാടക,തമിഴ്നാട് എന്നിവിടങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. വനമേഖലയില്‍നിന്നും ചക്കകള്‍ ശേഖരിച്ച് വില്‍ക്കുന്ന മൊത്തക്കച്ചവടക്കാരും മേഖലയില്‍ ഉണ്ട്. വാഹനങ്ങളിലെത്തുന്നവരും, വിനോദസഞ്ചാരികളും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യക്കാരായുണ്ടെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.