തോക്കും വെടിക്കോപ്പും ‘ഭദ്രം’
text_fieldsതിരുവനന്തപുരം: 1994 മുതൽ വെടിക്കോപ്പുകളുടെ സ്റ്റോക്ക് രജിസ്റ്റർ കൃത്യമായി രേഖപ ്പെടുത്തിയിരുന്നില്ലെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട്. 25 തോക്കുകൾ കാണാനി ല്ലെന്നാണ് സി.എ.ജി റിപ്പോർട്ടിലുള്ളത്. ഈ തോക്കുകൾ എസ്.എ.പി ക്യാമ്പിൽനിന്ന് എ.ആർ ക്യാമ ്പിലേക്ക് നൽകിയതായി കണ്ടെത്തി. 660 ഇൻസാസ് തോക്കുകൾ പൊലീസ് ചീഫ് സ്റ്റോറിൽനിന്ന് എ സ്.എ.പി ക്യാമ്പിലേക്ക് നൽകിയിരുന്നു. ഇതിൽ 616 തോക്കുകൾ പല ബറ്റാലിയനുകളിലേക്ക് എസ്.എ .പി നൽകി. ബാക്കി 44 തോക്കുകൾ എസ്.എ.പി ബറ്റാലിയനിൽ ഉണ്ട്. എന്നാൽ സ്റ്റോക്ക് രജിസ്റ്ററിൽ ചില തെറ്റുകൾ കടന്നു കൂടി. ഐ.ആർ ബറ്റാലിയൻ തൃശൂരിലേക്ക് നൽകി എന്നു കാണിച്ച തോക്ക് കെ.എ.പി ബറ്റാലിയനിലാണുള്ളത്. പൊലീസ് ചീഫ് സ്റ്റോറിൽനിന്ന് കെ.എ.പി മൂന്ന് ബറ്റാലിയനിലേക്ക് നൽകിയ മൂന്ന് തോക്കുകൾ എസ്.എ.പി ബറ്റാലിയനിലേക്ക് നൽകി എന്നാണ് രജിസ്റ്ററിൽ കാണിച്ചത്. ഈ തെറ്റുകൾ സംഭവിച്ചത് 2005ലാണ്. വെടിക്കോപ്പുകൾ കാണാനില്ലെന്ന പ്രചാരണം നടത്തി സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നു പറയുന്നത് ശരിയല്ല.
പർച്ചേസ് നയം ലംഘിച്ചത്
പൊതുമേഖല സ്ഥാപനമായ കെൽട്രോണിനാണ് വിവിധ പദ്ധതികൾ നൽകിയത്. പൊലീസ് വകുപ്പ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ല. വോയ്സ് ലോഗർ വാങ്ങിയതിൽ പൊലീസും കമ്പനിയും കെൽട്രോണും ഒത്തുകളിച്ചെന്ന സി.എ.ജി പരാമർശം ശരിയല്ല. ഫണ്ട് വകമാറ്റിയത് സർക്കാർ അംഗീകരിച്ചിട്ടുണ്ട്.
ഡി.ജി.പിയുടെ പേര് അനുചിതം
സി.എ.ജി റിപ്പോർട്ടുകളിൽ വ്യക്തിയുടെ പേരെടുത്ത് പരാമർശം ഉണ്ടാകാറില്ല. ഇത് അനുചിതമായി. പാനസോണിക് കമ്പനിയുടെ പേര് ടെൻഡറിൽ നിർദേശിച്ചത് കേന്ദ്ര വിജിലൻസ് കമീഷെൻറ നിർദേശങ്ങൾക്ക് എതിരാണെന്നാണ് സി.എ.ജി പറയുന്നത്. എന്നാൽ കമ്പോളത്തിെൻറ 65ശതമാനം വിൽപനയും പാനസോണിക്കിനാണ്. മറ്റുള്ള കമ്പനികൾക്ക് ഇന്ത്യയിൽ സേവന കേന്ദ്രങ്ങളില്ല. നടപടിയിൽ തെറ്റായി ഒന്നും ഇല്ല.
ടെൻഡർ വിളിക്കാത്തത്
ഡി.ജി.പി രൂപവൽകരിച്ച സാങ്കേതിക സമിതി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളെ വിലയിരുത്തിയശേഷം ലിമിറ്റഡ് ടെൻഡർ വഴി വാങ്ങുകയായിരുന്നു. ഇതില്‍ മാനദണ്ഡ ലംഘനമില്ല.
ആഡംബര വാഹനം വാങ്ങൽ ഇന്നോവ ഉൾപ്പെടെ വാഹനങ്ങൾ ഓപറേഷനൽ വാഹനങ്ങളുടെ വിഭാഗത്തിലുള്ളതാണ്. ക്രൈംബ്രാഞ്ച് വിഭാഗങ്ങൾക്കും ഓപറേഷനൽ വാഹനങ്ങൾ ആവശ്യമാണ്. സ്റ്റേഷനുകളിൽ വാഹന ദൗർലഭ്യവുമില്ല
വില്ലകള്‍ ചട്ടവിരുദ്ധം
എസ്.ഐ മുതല്‍ ഡിവൈ.എസ്.പി വരെയുള്ള ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്സ് പണിയാൻ തുക അനുവദിച്ചെങ്കിലും നിര്‍മാണ ചെലവിലെ വർധനകാരണം പദ്ധതി നടപ്പായില്ല. തുക നഷ്ടപ്പെടുമെന്ന സാഹചര്യത്തിലാണ് സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാന്‍ തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.