തൊഴിലാളികള്‍ക്കു നേരെ തോക്ക് ചൂണ്ടിയ പി.സി ജോർജ് എം.എൽ.എക്കെതിരെ കേസ്
text_fieldsമുണ്ടക്കയം: തോട്ടം തൊഴിലാളികള്‍ക്കുനേരെ തോക്കുചൂണ്ടിയ പി.സി ജോർജ് എം.എൽ.എക്കെതിരെ കേസെടുത്തു. മുണ്ടക്കയം പൊലീസാണ് കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിയുടെ മേൽനോട്ടത്തിൽ മുണ്ടക്കയം എസ്.ഐ പ്രസാദ് എബ്രഹാം വർഗീസാണ് കേസ് അന്വേഷിക്കുന്നത്. എം.എൽ.എക്കെതിരെ പരാതി നൽകിയ ഹാരിസൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും.
മുണ്ടക്കയം വെള്ളനാടി ഹാരിസണ്‍ പ്ലാേൻറഷന്‍ റബര്‍ എസ്റ്റേറ്റില്‍ വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. എസ്റ്റേറ്റിനോടു ചേര്‍ന്ന് മണിമലയാര്‍ തീരത്ത് താമസിക്കുന്ന 53 കുടുംബങ്ങള്‍ കമ്പനിയുടെ ഉടമസ്ഥതയിലെ തോട്ടഭൂമി ൈകയേറിയെന്ന് ആരോപിച്ച് ബുധനാഴ്ച മാനേജ്മെൻറ് പ്രതിനിധികളും തോട്ടം തൊഴിലാളികളും ചേർന്ന്, വേലികെട്ടിയത് പൊളിച്ചിരുന്നു. എന്നാല്‍, തങ്ങൾ തോട്ടത്തിലല്ല, വിവരാവകാശ നിയമപ്രകാരം പുറമ്പോക്കാെണന്നു കണ്ടെത്തിയ സ്ഥലത്താണ് വേലികെട്ടിയതെന്നു കാണിച്ച് പുറമ്പോക്ക് നിവാസികള്‍ പി.സി. ജോര്‍ജ് എം.എല്‍.എക്ക് പരാതി നല്‍കി. ഇതിെൻറ അടിസ്ഥാനത്തിലാണ് എം.എല്‍.എ സ്ഥലെത്തത്തിയത്.
പുറമ്പോക്ക് നിവാസികളുമായി എം.എല്‍.എ സംസാരിച്ചു നിൽക്കെ അവിടേക്ക് കൂട്ടത്തോടെ തൊഴിലാളികള്‍ എത്തി. തങ്ങൾെക്കതിരെ എം.എല്‍.എ സഭ്യമല്ലാതെ സംസാരിച്ചതായി ആരോപിച്ച് തൊഴിലാളികള്‍ ബഹളം െവച്ചു. വേലി പൊളിക്കാന്‍ വരുന്ന തൊഴിലാളികള്‍ക്കു നേരെ ആസിഡ് ഒഴിക്കാന്‍ പുറമ്പോക്ക് നിവാസികളോട് എം.എല്‍.എ ആഹ്വാനം ചെയ്തതോടെ തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ചു. ഇതോടെ എം.എല്‍.എ കൈയില്‍ സൂക്ഷിച്ച തോക്ക് തൊഴിലാളികള്‍ക്കു നേരെ ചൂണ്ടുകയായിരുന്നു.
പാവപ്പെട്ട തൊഴിലാളികളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചവർക്കു നേരെയാണ് തോക്കെടുത്തതെന്ന് പി.സി. ജോർജ് പിന്നീട് വിശദീകരിച്ചു. കൈയിലുള്ളത് ലൈസൻസുള്ള തോക്കാണ്. വേണ്ടി വന്നാൽ വെടിയുതിർക്കാനും മടിക്കില്ല. പ്രശ്നത്തിന് പരിഹാരം കാണാൻ ചർച്ച നടത്തുമെന്നും ജോർജ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.