തോക്ക് വിൽക്കുന്ന സൈറ്റുകൾ പ്രവർത്തിക്കുന്നു -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: തോക്കുകൾ, നിരോധിത ലഹരി പദാർഥങ്ങൾ എന്നിവ വിൽക്കുന്ന ടെലഗ്രാം ചാനലുകൾ, ഡാർക്ക് വെബ്സൈറ്റുകൾ എന്നിവ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ചില സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ വഴിയും തോക്ക് വിൽപനയുടെ മേസേജുകളും പരസ്യങ്ങളും നൽകിവരുന്നതായും കാണുന്നു. എന്നാൽ, ഇവയിൽ ഒന്നും തന്നെ തോക്കുകൾ കേരളത്തിൽ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടില്ല.
മറ്റ് സ്ഥലങ്ങളിലെ സൈറ്റുകളിൽ തോക്കുകൾ വിൽപന വെച്ചതായി അവകാശപ്പെടുന്നെങ്കിലും പണം വെർച്വൽ കറൻസിയായിട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ വെർച്വൽ കറൻസി ട്രാൻസാക്ഷനുകൾ നിയമ വിധേയമല്ലാത്തതിനാൽ ഇവർ അവകാശപ്പെടുന്നതുപോലെ തോക്കുകൾ ലഭ്യമാവുമെന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ല. ഇത്തരം വെബ് സൈറ്റുകൾ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.