നായാട്ടിനിറങ്ങിയ യുവാവ് വെടിയേറ്റു മരിച്ചു; സുഹൃത്ത് അറസ്റ്റിൽ
text_fieldsനാദാപുരം: നായാട്ടിനിറങ്ങിയ സംഘത്തിലെ യുവാവ് സുഹൃത്തിെൻറ വെടിയേറ്റു മരിച്ചു. നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ വാളൂക്ക് ഇന്ദിരാനഗർ ഡി. റഷീദ് മണ്ടേപ്പുറം (33) ആണ് വെടിയേറ്റു മരിച്ചത്. സംഭവത്തിൽ അയൽവാസി വളയംതൊട്ടി ലിബിൻ മാത്യുവിനെ (33) കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടിൽനിന്ന് ഒരു കിലോമീറ്റർ ദൂരെ പുള്ളിപാറയിൽ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
രണ്ടു പേരും മുന്നിലും പിന്നിലുമായി കുത്തനെയുള്ള കയറ്റം കയറുന്നതിനിടെയാണ് സംഭവം. റഷീദ് തൊട്ടു പിന്നിലുണ്ടെന്നാണ് കരുതിയത്. കുറച്ചകലെ കാട്ടുമൃഗങ്ങളുടെ ശബ്ദംകേട്ട ഭാഗത്തേക്ക് വെടിയുതിർക്കുകയായിരുെന്നന്നും അടുത്തെത്തിയതോടെയാണ് വെടി കൊണ്ടത് റഷീദിനാണെന്ന് മനസ്സിലായതെന്നുമാണ് ലിബിൻ പൊലീസിനോട് പറഞ്ഞത്.
സംഭവത്തിനുശേഷം ലിബിൻ മാത്യു അയൽവാസികളെ വിവരമറിക്കുകയും റഷീദിനെ വാഹനത്തിൽ കുറ്റ്യാടി ആശുപത്രിയിലേക്കു കൊണ്ടുപോവുകയുമായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരിച്ചത്. റഷീദിന് കഴുത്തിനും തലക്കുമാണ് പരിക്കേറ്റത്. കുറ്റ്യാടി ആശുപത്രിയിൽനിന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി പോസ്റ്റ്മോർട്ടം നടത്തി.
കുറ്റ്യാടി സി.ഐ എൻ. സുനിൽകുമാറിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് നടത്തിയ പരിശോധനയിൽ വെടിയേറ്റു മരിച്ച സ്ഥലത്തുനിന്ന് അൽപം മാറി നാടൻതോക്കും ലെഡിെൻറ 20ഓളം ബാളും 100 ഗ്രാം വെടിമരുന്നും കണ്ടെടുത്തു. പ്രതിയെ കൂടുതൽ ചോദ്യംചെയ്തുവരുകയാണെന്ന് സി.ഐ പറഞ്ഞു. മരിച്ച റഷീദ് എസ്.വൈ.എസ് ഇന്ദിരാനഗർ യൂനിറ്റ് സെക്രട്ടറിയാണ്. വാളൂക്ക് മണ്ടേപ്പുറം അമ്മദിെൻറയും ഹാജറയുടെയും മകനാണ്. ഭാര്യ: സറീന. മക്കൾ: ഹന്ന ഫാത്തിമ, മുഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.