‘ഓപറേഷൻ കാവലും’ പൊളിച്ച് ഗുണ്ട-പൊലീസ് കൂട്ടുകെട്ട്
text_fieldsതിരുവനന്തപുരം: ഗുണ്ടാസംഘങ്ങൾക്ക് തടയിടാൻ പ്രഖ്യാപിച്ച ‘ഓപറേഷന്‍ കാവൽ’ പദ്ധതിയും പൊളിച്ചത് പൊലീസ്-ഗുണ്ടാ കൂട്ടുകെട്ട്. മൂവായിരത്തോളം ക്രിമിനലുകളെ ഗുണ്ടാ പട്ടികയില്‍ ഉൾപ്പെ ടുത്തി കർശനനടപടി സ്വീകരിക്കാൻ കൈക്കൊണ്ട നടപടികൾ ഉപേക്ഷിച്ച സ്ഥിതിയിലാണ്. പലയിടങ്ങളിലും ക്രിമിനലുകളെ നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍തന്നെ വിവരങ്ങള്‍ ചോര്‍ത്തി.
രഹസ്യവിവരങ്ങൾ കൈമാറേണ്ട സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഗുണ്ടാസംഘങ്ങളുമായി സൗഹൃദം സ്ഥാപിച്ചു. കഴിഞ്ഞവർഷം തിരുവനന്തപുരം പോത്തന്‍കോട് ഗുണ്ടാസംഘം മറ്റൊരു ഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തി കാല്‍വെട്ടിയെടുത്ത് വഴിയിലെറിഞ്ഞ് ആഹ്ലാദപ്രകടനം നടത്തിയിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് ഗുണ്ടകളെ അമർച്ച ചെയ്യാൻ ഡി.ജി.പി ‘ഓപറേഷന്‍ കാവല്‍’ പദ്ധതി പ്രഖ്യാപിച്ചത്.
ആദ്യ മാസങ്ങളില്‍ അറുനൂറിലേറെ സ്ഥിരംഗുണ്ടകളെ ജയിലിലാക്കി. 557 പുതിയ ആളുകളെക്കൂടി ഉള്‍പ്പെടുത്തി ഗുണ്ടാപ്പട്ടിക 2750 ആയി ഉയര്‍ത്തി. ഇവരെ പിടികൂടാനുള്ള നീക്കങ്ങള്‍ക്കിടെയാണ് പദ്ധതി നിലച്ചത്.മുമ്പ് ബ്ലേഡ് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ രൂപവത്കരിച്ച ‘ഓപറേഷൻ കുബേര’ പദ്ധതിയും അട്ടിമറിച്ചത് ഇതേ രീതിയിലായിരുന്നു. പൊലീസിലെ നല്ലൊരു വിഭാഗം ബ്ലേഡ് മാഫിയയിൽ അംഗങ്ങളായതാണ് നീക്കം പൊളിയാൻ കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.