ഗപ്പി അത്ര ചെറിയ മീനല്ല
text_fieldsസ്ഫടികപ്പാത്രത്തിൽ ചിത്രപ്പണി തീർത്ത വാലിളക്കി, അഴകിൽ നീന്തിത്തുടിക്കുന്ന വർണമത്സ്യങ്ങളെ പ്രായഭേദമില്ലാതെ ആരും നോക്കിനിൽക്കും. പണ്ട് വീട്ടുവരാന്തകളിൽ കാഴ്ചവസ്തുക്കളെപ്പോലെയിരുന്ന വലിയ അക്വേറിയങ്ങൾക്കല്ല, അകത്തളങ്ങളുടെ മോടി കൂട്ടുന്ന കുഞ്ഞ് അക്വേറിയങ്ങൾക്കാണ് ഇപ്പോൾ ഏറെ പ്രിയം.
അക്വേറിയങ്ങളിലെ പ്രധാന കക്ഷി ഗപ്പിയാണ്. പഴയപോലെ വിലകുറഞ്ഞ മീനല്ല ഗപ്പി ഇപ്പോൾ. ഇറക്കുമതി ചെയ്ത ഗപ്പികൾ എത്തിയതോടെ വൻ ഡിമാൻഡായി. വിവിധ വർണങ്ങളിലുള്ള ഗപ്പികൾ മാത്രമുള്ള അക്വേറിയങ്ങൾക്കും നല്ല പ്രിയമാണ്. അലങ്കാരത്തിനും വിേനാദത്തിനും മാത്രമല്ല, മനസ്സുവെച്ചാൽ വീട്ടമ്മമാർക്ക് ഗപ്പി വളർത്തൽ നല്ല വരുമാന മാർഗം കൂടിയാക്കാം. വലിയ മുതൽമുടക്കില്ലാതെ ചെറിയ സൗകര്യങ്ങളിൽ ഒഴിവുസമയം ഉപയോഗിച്ച് ഗപ്പി വളർത്താം.
വിദ്യാർഥികളും സ്ത്രീകളുമടക്കം കൂടുതൽ പേർ ഈ രംഗത്തേക്ക് കടന്നുവന്നതോടെ ഇപ്പോൾ കേരളത്തിൽ ഗപ്പിയുടെ വിപണി സജീവമാണ്. ലോക്ഡൗൺ കാലത്ത് ഒട്ടേറെപേരാണ് ഗപ്പികൃഷിയിലേക്ക് തിരിഞ്ഞത്. വിപണനത്തിന് സോഷ്യൽമീഡിയയെയും ആശ്രയിക്കാം. വിപണനത്തിന് വളർത്തുന്നുവെങ്കിൽ ഫിഷറീസ് ഡിപ്പാർട്ട്മെൻറിെൻറ അനുമതി തേടണമെന്നു മാത്രം.
നാടനിൽ നിന്ന് തുടങ്ങേണം
ഏറെ പരിചിതമായ അലങ്കാരമത്സ്യമാണ് ഗപ്പി. കൊതുകിെൻറ കൂത്താടികളെ നശിപ്പിക്കാൻ വീടിന് പുറത്താണ് കൂടുതൽ പേരും ഗപ്പിയെ വളർത്തിയിരുന്നത്. എന്നാൽ, ഇന്ന് ഗപ്പി വീട്ടിനുള്ളിലെ അക്വേറിയങ്ങളിലെ പ്രധാനിയാണ്. ഗപ്പിയെ മാത്രം വളർത്തുന്നവരുടെ എണ്ണവും വർധിച്ചു. രണ്ടുതരം ഗപ്പികളുണ്ട്.
നാടനും ഇറക്കുമതി ചെയ്ത ഇനങ്ങളും. വിദേശ ഇനങ്ങളെ ആദ്യം തന്നെ വളർത്താൻ ശ്രമിക്കരുത്. തുടക്കത്തിൽ നാടൻ ഇനങ്ങളെയും വില കുറഞ്ഞ വിദേശ ഇനങ്ങളെയും വളർത്തുക. പിന്നീട് വില കൂടിയവയിലേക്ക് തിരിയുന്നതാവും നല്ലത്. 30 രൂപ മുതൽ 10,000 രൂപയിലേറെ വരെ വിലയുള്ള ഗപ്പികൾ വിപണിയിലുണ്ട്.
നാടൻ ഗപ്പികൾക്ക് 50 ൽ താഴെയാണ് വില. ഇറക്കുമതി ഇനത്തിന് വില കൂടും. അസുഖങ്ങൾ കുറവും കൈകാര്യം ചെയ്യാൻ എളുപ്പവുമാണ് നാടൻ ഗപ്പിയുടെ പ്രത്യേകത. പരന്ന ബേസൻ, ടാങ്ക്, ഫ്രിഡ്ജിനകത്തെ ബോക്സ് എന്നിവയിൽ നാടൻ -വിദേശഇനം ഗപ്പികളെ വളർത്താം. ഏതു വെള്ളത്തിലും നാടൻ ഗപ്പി വളരും. പരിപാലനവും ബുദ്ധിമുട്ടില്ല. എല്ലാ കാലത്തും കുഞ്ഞുങ്ങളെ കിട്ടും. ഗപ്പികളിൽ ആൺ മത്സ്യങ്ങൾക്കാണ് അഴക്.
വിദേശികളെ കരുതലോടെ വളർത്തണം
വിദേശ ഇനങ്ങളെ വളർത്തുേമ്പാൾ കുറേക്കൂടി ശ്രദ്ധിക്കണം. പരിപാലന ചെലവ് കൂടും. തായ്ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വരുത്തി ബ്രീഡിങ് നടത്തിയാണ് കേരളത്തിൽ വിപണിയിലെത്തിക്കുന്നത്.
വാലിെൻറ സവിശേഷത കൊണ്ടും നിറം അടിസ്ഥാനമാക്കിയുമാണ് ഇവയെ തിരിച്ചറിയുന്നത്. വിദേശഇനങ്ങൾക്ക് അസുഖങ്ങൾ വരാൻ സാധ്യതയേറെയാണ്. ഒന്നിന് അസുഖം വന്നാൽ മറ്റുള്ളവക്കും പകരും. ഒാരോ മത്സ്യത്തിനും വ്യത്യസ്ത ഭക്ഷണ രീതികളാണ്. വെള്ളം ആഴ്ചയിലൊരിക്കൽ മാറ്റിയാൽ മതിയാകും. രണ്ടുതരം ഗപ്പികളെ ഒരുമിച്ച് വളർത്താൻ പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.