ഗുർമീതിെൻറ വൈത്തിരിയിലെ ഭൂമി പിടിച്ചെടുക്കുമെന്ന് സി.പി.െഎ (എം.എൽ)
text_fieldsകൽപറ്റ: ബലാത്സംഗക്കുറ്റത്തിന് ജയിലിൽ കഴിയുന്ന ആൾദൈവം ഗുർമീത് റാം റഹീം സിങ് വയനാട്ടിൽ സ്വന്തമാക്കിയ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുമെന്ന് സി.പി.െഎ (എം.എൽ). കള്ളപ്പണംകൊണ്ട് വാങ്ങിയെടുത്ത അനധികൃത ഭൂമി സർക്കാർ സഹായത്തോടെ നിയമവിരുദ്ധമായാണ് കൈയടക്കിവെച്ചിരിക്കുന്നതെന്ന് ആേരാപിച്ചാണ് സമരത്തിനൊരുങ്ങുന്നത്. തിങ്കളാഴ്ച ഭൂമി പിടിച്ചെടുത്ത് ആദിവാസികളും ദലിതരും ഉൾപ്പെടെയുള്ള ഭൂരഹിതർക്ക് വിതരണം ചെയ്യുമെന്ന് ജില്ല കമ്മിറ്റി അറിയിച്ചു.
‘ഗുർമീത് നമ്പർ വൺ മതമാഫിയ തലവനാെണന്ന് തെളിഞ്ഞിട്ടും ഇൗ ആൾൈദവത്തിന് കേരളത്തിലുള്ള സ്വത്തുവകകളെക്കുറിച്ച് അന്വേഷിക്കാനോ കണ്ടുകെട്ടാനോ സംസ്ഥാന സർക്കാർ തയാറായിട്ടില്ല. വർഗീയവാദികളോടും ആൾദൈവങ്ങേളാടും അനധികൃത സ്വത്തുക്കളോടുമുള്ള സർക്കാറിെൻറ സമീപനമാണിത് തെളിയിക്കുന്നത്. ഇൗ സാഹചര്യത്തിലാണ് ഗുർമീത് സിങ് വൈത്തിരിയിൽ കൈയടക്കിവെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കാൻ സംഘടന രംഗത്തിറങ്ങുന്നത്’ -ജില്ല സെക്രട്ടറി സാം പി. മാത്യു ‘മാധ്യമ’ത്തോട് പറഞ്ഞു.
വൈത്തിരിയിൽ ഗുർമീത് വിലക്കുവാങ്ങിയ 40 ഏക്കർ ഭൂമി ബ്രിട്ടീഷ് ഭരണകാലത്ത് 830 ഏക്കറുണ്ടായിരുന്ന ഇൗഗ്ൾ എസ്റ്റേറ്റിെൻറ ഭാഗമായിരുന്നു. ഇംഗ്ലണ്ടിൽ മാഞ്ചസ്റ്ററിലുള്ള തോമസ് ജി. ഹിൽ ആൻഡ് കമ്പനിയിലെ തോമസ് ഗ്രേ ഹിൽ 1872ലാണ് ഇത് വിലക്കു വാങ്ങിയത്. പിന്നീട് നിരവധി ആളുകളിലൂടെ കൈമറിഞ്ഞെത്തിയ എസ്റ്റേറ്റിെൻറ 90 ഏക്കർ സ്ഥലം മലപ്പുറത്തുകാരനായ വി.കെ. സക്കീർ ഹുസൈനും പങ്കാളികളും 1992ൽ സ്വന്തമാക്കി. ഇതിൽനിന്നാണ് സക്കീർ 2012 നവംബറിൽ രണ്ടുകോടി രൂപക്ക് 40 ഏക്കർ ഗുർമീതിന് വിറ്റത്.
ദേര സച്ചാ സൗദയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്ന ദർശൻ സിങ്ങിെൻറ പേരിലാണ് വിൽപന നടന്നത്. വയനാട്ടിൽ ഇടക്ക് തങ്ങാനെത്തുന്ന ഗുർമീത് റിസോർട്ട് നിർമിക്കാനാണ് ഇൗ സ്ഥലം വാങ്ങിയതെന്നാണ് സൂചന. വൈത്തിരി ഗ്രാമപഞ്ചായത്തിൽനിന്ന് കെട്ടിടനിർമാണത്തിന് ക്ഷണത്തിൽ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഇതിനായി പച്ചപുതച്ച സ്ഥലത്തെ മരങ്ങൾ വെട്ടിനീക്കിയപ്പോൾ വനംവകുപ്പും റവന്യൂ വകുപ്പും ഇടപെട്ടതിനാൽ നിർമാണം നടന്നില്ല.
40 ഏക്കറിൽ പകുതിയോളം കാടുപിടിച്ച സ്ഥലമാണ്. തളിപ്പുഴ പുഴയുടെ കൈവഴികളിലൊന്ന് സമൃദ്ധമായി ഒഴുകുന്ന പ്രദേശം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.