Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ 10 കോടി രൂപ തിരിച്ച് ദേവസ്വത്തിന് നൽകണം- ഹൈകോടതി

text_fields
bookmark_border
ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ 10 കോടി രൂപ തിരിച്ച് ദേവസ്വത്തിന് നൽകണം- ഹൈകോടതി
cancel

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തുകോടി രൂപ കൈമാറാനുള്ള ഗുരുവായൂർ ദേവസ്വം മാനേജിങ്​ കമ്മിറ്റി തീരുമാനം നിലനിൽക്കില്ലെന്ന്​ ഹൈകോടതി. ഗുരുവായൂരപ്പ​െൻറ പേരിൽ സമർപ്പിക്കപ്പെട്ട സ്ഥാവരജംഗമ വസ്​തുക്കളും പണവും ദേവസ്വം ശേഖരിച്ച സ്വത്തുവകകളും ഗുരുവായൂരപ്പ​േൻറതാണ്​. ഈ ഫണ്ടിൽനിന്ന്​ സംഭാവനയായോ സമ്മാനമായോ ഒരുതരത്തിലും വകമാറ്റാൻ ദേവസ്വം മാനേജ്​മെൻറ്​ കമ്മിറ്റിക്കോ അഡ്​മിനിസ്​ട്രേറ്റർക്കോ കമീഷണർക്കോ സാധ്യമല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മറ്റേതെങ്കിലും സർക്കാർ ഏജൻസികൾക്കോപോലും നൽകാനാകില്ലെന്നും ജസ്​റ്റിസ്​ എ. ഹരിപ്രസാദ്​, ജസ്​റ്റിസ്​ അനു ശിവരാമൻ, ജസ്​റ്റിസ്​ എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ വ്യക്തമാക്കി.

ദുരിതാശ്വാസ നിധിയിലേക്ക്​ പണം കൈമാറിയത്​ ഭരണഘടന വിരുദ്ധമാണെന്ന് കാട്ടി നൽകിയ ഹരജികളാണ്​ കോടതി പരിഗണിച്ചത്​. ദേവസ്വം ഫണ്ട് ദുർ വിനിയോഗവുമായി ബന്ധപ്പെട്ട്​ വ്യത്യസ്​ത കോടതിവിധികൾ നിലവിലുള്ള സാഹചര്യത്തിൽ ഫുൾ​െബഞ്ചി​െൻറ പരിഗണനക്ക്​ വിടുകയായിരുന്നു. സർക്കാറിെൻറ ലക്ഷംവീട് പദ്ധതിക്ക് 1978ൽ 50,000 രൂപ നൽകാനുള്ള മാേനജിങ്​ കമ്മിറ്റി തീരുമാനം ൈഹകോടതിയുടെ അഞ്ചംഗ വിശാല ബെഞ്ച് റദ്ദാക്കിയതി​െൻറ പശ്ചാത്തലത്തിൽ സർക്കാർ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നത് വിലക്കി 1978ൽ പുതിയ ദേവസ്വം ആക്ട് നിലവിൽവന്നതായി കോടതി ചൂണ്ടിക്കാട്ടി.

ദേവസ്വം സ്വത്ത്​ സർക്കാറിനോ മറ്റോ കൈമാറാൻ മാനേജ്​മെൻറ്​ കമ്മിറ്റിക്ക്​ അധികാരമില്ല. ട്രസ്​റ്റിയെന്ന നിലയിൽ ​ വിട്ടുവീഴ്​ചയില്ലാത്ത ബാധ്യതയാണിത്​. ഭക്തരുടെ വൈദ്യസഹായത്തിനും കുടിവെള്ള വിതരണത്തിനും ശൗചാലയ സൗകര്യങ്ങളൊരുക്കലിനും ആക്​ടിൽ നൽകിയിരിക്കുന്ന അനുമതി ക്ഷേത്രകാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്​. ക്ഷേത്രവുമായി ബന്ധപ്പെട്ടതല്ലാത്ത മേഖലക്ക്​ ഈ അനുമതി ബാധകമാക്കാനാകില്ല.

അതിനാൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ തുക കൈമാറിയ നടപടി നിലനിൽക്കില്ല. നൽകിയ തുക തിരിച്ചുപിടിക്കുന്നതടക്കം നടപടികൾ തീരുമാനിക്കാൻ ഹരജി ഡിവിഷൻ ബെഞ്ചിന്​ മടക്കിയയച്ചു. പ്രളയദുരിതാശ്വാസത്തിനും കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി അഞ്ചുകോടി വീതമാണ്​ കൈമാറിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HighcourtGuruvayoor Devaswom
Next Story