കോവിഡ്: ഗുരുവായൂർ നഗരസഭ ഓഫിസ് അടച്ചു
text_fieldsഗുരുവായൂര്‍: വിവാഹ രജിസ്ട്രേഷെൻറ ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരസഭ ഓഫിസ് അടച്ചു. വിവാഹ രജിസ്ട്രേഷൻ ഒരാഴ്ചത്തേക്ക് നിർത്തി. ആഗസ്റ്റ് ഏഴുമുതൽ 10 വരെ നഗരസഭ ഓഫിസിൽ വിവാഹ രജിസ്ട്രേഷനെത്തിയവർ തങ്ങളുടെ പ്രദേശത്തെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെടാനും നിർദേശിച്ചിട്ടുണ്ട്. ആഗസ്റ്റ് 10ന് കോവിഡ് ടെസ്റ്റ് നെഗറ്റിവായിരുന്ന ഉദ്യോഗസ്ഥനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്.
ഓഫിസിലെ പകുതി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ക്രമീകരണം ഏര്‍പ്പെടുത്തിയതിനാല്‍ ടെസ്റ്റിന് ഉദ്യോഗസ്ഥൻ കാസർകോട്ടെ വീട്ടിലേക്ക് മടങ്ങിയിരുന്നു. പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 14ന് നടത്തിയ ആൻറിജന്‍ പരിശോധനയില്‍ പോസിറ്റിവാണെന്ന് കണ്ടു. നഗരസഭയുടെ സേവനങ്ങൾ ഓണ്‍ലൈനിൽ തുടരുമെന്ന് ചെയർപേഴ്സൻ എം. രതി അറിയിച്ചു. പരാതികളും അപേക്ഷകളും ഇ മെയിലിലേക്ക് അയക്കാം. തൈക്കാട്, പൂക്കോട് സോണല്‍ ഓഫിസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.