വയോധികയുടെ കാലൊടിഞ്ഞ സംഭവം: ക്ഷേത്രം കാവൽക്കാരന് സസ്പെൻഷൻ
text_fieldsഗുരുവായൂർ: ദർശനത്തിന് എത്തിയ വയോധികയുടെ കാലൊടിഞ്ഞ സംഭവത്തിൽ ക്ഷേത്രം കാവൽക്കാരൻ സി. ശിവശങ്കരനെ ദേവസ്വം സസ്പെൻഡ് ചെയ്തു. വയോധികയുടെ ബന്ധുക്കളോട് മോശമായി സംസാരിെച്ചന്ന് പരാതിയുണ്ടായിരുന്ന ക്ലർക്ക് കെ.എൻ. ജയശ്രീയെ ഇൻഷുറൻസ് വിഭാഗത്തിൽ നിന്ന് മരാമത്ത് വിഭാഗത്തിലേക്ക് മാറ്റി. ഇവരോട് വിശദീകരണം ആവശ്യപ്പെടാനും വ്യാഴാഴ്ച ചേർന്ന ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. പരിക്കേറ്റയാൾക്ക് ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കാനായി അടിയന്തര നടപടി സ്വീകരിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. ജൂലൈ 20 നാണ് ദർശനത്തിന് എത്തിയ എരമംഗലം പെരുമ്പുള്ളിശ്ശേരി കിഴക്കെവളപ്പില്‍ കുഞ്ഞുലക്ഷ്മിയമ്മക്ക് (70) പരിക്കേറ്റത്.
പ്രസാദകൗണ്ടറിൽ നിൽക്കുമ്പോൾ കാവൽക്കാരനായ സി. ശിവശങ്കരൻ തള്ളിയിട്ടതിനെ തുടർന്നാണ് വീണതെന്ന് കുഞ്ഞിലക്ഷ്മിയമ്മയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇൻഷുറൻസ് സഹായത്തിന് അപേക്ഷ നൽകാൻ സമീപിച്ചപ്പോൾ ക്ലർക്ക് ജയശ്രീ മോശമായി സംസാരിച്ചതായും പരാതിയുണ്ടായിരുന്നു. ഇരുവരെയും സസ്പെൻഡ് ചെയ്യാൻ കഴിഞ്ഞ മാസം 28ന് ചേർന്ന് ഭരണസമിതി തീരുമാനിച്ചെങ്കിലും മണിക്കൂറുകൾക്കകം തീരുമാനം മരവിപ്പിച്ചത് വിവാദമായിരുന്നു. ജയശ്രീയുടെ സസ്പെൻഷനെതിരെ ഇടതുപക്ഷ സംഘടനയായ എംപ്ലോയീസ് ഓർഗനൈസേഷൻ രംഗത്തു വന്നപ്പോൾ രണ്ടുപേരുടെയും സസ്പെൻഷൻ മരവിപ്പിക്കുകയായിരുന്നു. കുറ്റം ചെയ്യാത്ത ജീവനക്കാരിക്കെതിരെയുള്ള ശിക്ഷാനടപടിയെ എതിർത്തതിെൻറ പേരിൽ കുറ്റാരോപിതനെയും സംരക്ഷിക്കാൻ ഭരണസമിതി ശ്രമിക്കുന്നതായി എംപ്ലോയീസ് ഓർഗനൈസേഷൻ പിന്നീട് പ്രസ്താവനയിൽ ആരോപിച്ചിരുന്നു.
മനുഷ്യാവകാശ കമീഷൻ നോട്ടീസയച്ചു
തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ വയോധികയെ ജീവനക്കാരൻ തള്ളിയിട്ട സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്ത് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് നോട്ടീസയച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ച്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ നിർദേശംനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.