‘മാറിനിൽക്ക്’ വിവാദത്തിൽ സി.പി.എം ‘വിശ്വാസികൾക്കൊപ്പം’
text_fieldsക്ഷേത്ര കാര്യങ്ങളിലെ അവസാന വാക്ക് തന്ത്രിമ ാരുടേതാണെന്ന നിലപാട് അംഗീകരിച്ച് ദേവസ്വം ഭരണസമിതി മുന്നോട്ട് പോകുമെന്നും ഉറപ്പ ് നൽകിയിട്ടുണ്ട്. ഭക്തർക്ക് സൗകര്യം ഏർപ്പെടുത്തുകയാണ് ദേവസ്വം ഭരണസമിതിയുടെ ഉത്തരവാദിത്തമെന്നും അതിനപ്പുറം ക്ഷേത്ര താന്ത്രിക ചടങ്ങുകളിൽ ഇടപെടൽ ഉണ്ടാവില്ലെന്നും പാർട്ടി നേതാക്കളുടെ ഉറപ്പിെൻറ അടിസ്ഥാനത്തിൽ കടുത്ത പ്രതിഷേധത്തിലേക്ക് തന്ത്രിമാരും പാരമ്പര്യക്കാരും നീങ്ങിയിട്ടില്ല. എന്നാൽ, തിങ്കളാഴ്ച ദേവസ്വം ഭരണസമിതി യോഗത്തിൽ തങ്ങളോട് വിശദീകരണം ആവശ്യപ്പെട്ടാൽ പ്രതിഷേധം ശക്തമാക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
ക്ഷേത്രത്തിൽ നടന്ന സംഭവം ഊതിപ്പെരുപ്പിക്കാൻ മറ്റ് രാഷ്ട്രീയ പാർട്ടികൾ രംഗത്തുണ്ടെന്ന തിരിച്ചറിവിലാണ് സി.പി.എം നേതൃത്വം അനുനയത്തോടെ പ്രശ്നം കൈകാര്യം ചെയ്യുന്നത്. പ്രശ്നത്തിൽ കടുംപിടിത്തമുണ്ടായാൽ വരും തെരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടിയുണ്ടാവുമെന്ന ആശങ്കയും പാർട്ടി നേതൃത്വത്തിനുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പഴയ നഗരസഭ പ്രദേശത്ത് ബി.ജെ.പി മുന്നേറ്റം കാഴ്ചവെച്ചിരുന്നു. ദേവസ്വത്തിലെ ഇടതു യൂനിയനുകളുടെ അഭിപ്രായം ഭരണസമിതി മുഖവിലക്കെടുക്കുന്നില്ലെന്ന പരാതിയും സി.പി.എം പ്രവർത്തകർക്കുണ്ട്.
തന്ത്രി പറഞ്ഞു; ‘മാറി നിൽക്ക്’, വേദന തോന്നി- ചെയർമാൻ
ഗുരുവായൂർ: കഴിഞ്ഞ 24ന് ക്ഷേത്രം ഉപദേവതയായ ഇടത്തരികത്തുകാവില് ഭഗവതിയുടെ കലശച്ചടങ്ങിനിടെ, ഭഗവതിയുടെ വാതിൽമാടത്തിെൻറ ഇടവഴിയുടെ അറ്റത്ത് ഭരണസമിതി അംഗങ്ങൾക്കൊപ്പം നിന്ന ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസിനോട് തന്ത്രി ശ്രീകാന്ത് നമ്പൂതിരിപ്പാട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതാണ് വിവാദമായത്.
ചെയർമാൻ ഏതാനും അടി മുന്നിലേക്ക് നിന്നപ്പോഴാണ് തന്ത്രി മാറിനിൽക്കാൻ ആവശ്യപ്പെട്ടത്. മാറിനില്ക്കാന് തന്ത്രി പറഞ്ഞപ്പോൾ പ്രയാസം തോന്നിയെന്ന് ചെയർമാൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, ചെയർമാെൻറ പ്രവൃത്തി ക്ഷേത്ര ചൈതന്യത്തിന് ഹാനികരമായെന്ന് തന്ത്രിമാരുടെയും പാരമ്പര്യാവകാശികളുടെയും നേതൃത്വത്തിലുള്ള പാരമ്പര്യ പരിചാരക സമിതി യോഗം ആരോപിച്ചു.
ക്ഷേത്രത്തിെൻറ പല കാര്യങ്ങളിലും തന്ത്രിയുടെ അഭിപ്രായം ഭരണസമിതി അംഗീകരിക്കുന്നില്ലെന്നും ക്ഷേത്രത്തിലെ ആചാര്യനെ വേദനിപ്പിക്കുന്ന വിധത്തിൽ ചെയർമാൻ പെരുമാറിയത് ഗൗരവത്തോടെ കാണുമെന്നും യോഗം മുന്നറിയിപ്പുനൽകുകയും ചെയ്തോടെയാണ് േദവസ്വവും തന്ത്രിമാരും തമ്മിലുള്ള തർക്കം രൂക്ഷമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.