ഗുരുവായൂരപ്പന്‍റെ ഥാർ അമൽ മുഹമ്മദലിക്ക് തന്നെ
text_fieldsഗുരുവായൂര്‍ ദേവസ്വത്തിന് കാണിക്കയായി കിട്ടിയ 'മഹീന്ദ്ര ഥാര്‍' ലേലത്തിൽ പിടിച്ച അമല്‍ മുഹമ്മദലിക്കുതന്നെ നല്‍കും. ലേലത്തിന് തൊട്ടുപിന്നാലെ സംഭവം വിവാദമായിരുന്നു. ദേവസ്വം ഭരണസമിതി യോഗത്തിന്‍റേതാണ് പുതിയ തീരുമാനം. ജി.എസ്.ടി ഉള്‍പ്പെടെ 18 ലക്ഷം രൂപ അമൽ നല്‍കും. പതിനഞ്ചു ലക്ഷത്തി പതിനായിരം രൂപക്കാണ് വാഹനം ലേലത്തില്‍ പോയത്. കൊച്ചി ഇടപ്പള്ളി സ്വദേശിയായ ബഹ്റൈന്‍ മലയാളി അമല്‍ മുഹമ്മദലിയാണ് വണ്ടി ലേലത്തില്‍ പിടിച്ചത്. കൂടുതല്‍ തുക നല്‍കാമെന്ന് പറഞ്ഞ് പ്രവാസി മലയാളികള്‍ രംഗത്തു വന്നിരുന്നു. ലേലത്തില്‍ ഒരാള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.
15,10000 രൂപക്കായിരുന്നു അമൽ മുഹമ്മദലി ഥാർ ലേലം ഉറപ്പിച്ചിരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ച ഥാർ കുറച്ച് ദിവസം മുമ്പാണ് അമല്‍ മുഹമ്മദലി ഥാര്‍ സ്വന്തമാക്കിയത്. 15 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ബഹ്‌റൈനില്‍ ബിസിനസ്സ് ചെയ്യുകയാണ് അമല്‍ മുഹമ്മദലി. ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ്.യു.വി ഥാര്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വാഹനത്തിന് വിലയുണ്ട്. 2020 ഒക്ടോബറിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്.യു.വി വിപണിയില്‍ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.