ഗുരുവായൂർ ദേവസ്വം ഭരണസമിതി: ഓൺലൈൻ യോഗം നാല് അംഗങ്ങൾ ബഹിഷ്കരിച്ചു
text_fieldsഗുരുവായൂർ: ദേവസ്വം ഭരണസമിതി യോഗത്തിൽ ഭിന്നത. ശനിയാഴ്ച ചേർന്ന ഓണ്‍ലൈന്‍ ഭരണസമിതി യോഗത്തിൽ നാല് അംഗങ്ങള്‍ പങ്കെടുത്തില്ല. അഡ്വ. കെ.വി. മോഹനകൃഷ്ണന്, കെ. അജിത്, എ.വി. പ്രശാന്ത്, കെ.വി. ഷാജി എന്നീ അംഗങ്ങളാണ് വിട്ടുനിന്നത്. അടിയന്തരമായി ചര്‍ച്ച ചെയ്യാനുള്ള കാര്യങ്ങളൊന്നും ഇല്ലാത്തതിനാല്‍ ലോക് ഡൗണിനുശേഷം യോഗം നടത്തിയാല്‍ മതിയെന്ന് ചെയര്‍മാനെ അറിയിച്ചിരുന്നത്രേ. എന്നാല്‍, കഴിഞ്ഞ യോഗത്തില്‍ മാറ്റിവെച്ച അജന്‍ഡകള്‍ ചര്‍ച്ച ചെയ്യണമെന്നു പറഞ്ഞ് യോഗം ചേരുകയായിരുന്നുവെന്ന് പറയുന്നു. ഇക്കഴിഞ്ഞ 14ന് ചേര്‍ന്ന യോഗത്തിലും അംഗങ്ങള്‍ വിട്ടുനിന്നിരുന്നു. ഭരണസമിതി യോഗത്തിലെ മിനിറ്റ്സ് അഡ്മിനിസ്ട്രേറ്റര്‍ തിരുത്തിയെന്ന് ആരോപിച്ചായിരുന്നു അന്നത്തെ ബഹിഷ്കരണം. എൽ.ഡി.എഫിന് നാണക്കേടായി മാറിയ ഭിന്നത പരിഹരിക്കാൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ അടിയന്തരമായി ഇടപെടുമെന്നാണ് സൂചന.
മന്ത്രിയാകുന്നതിന് മുമ്പുതന്നെ ഈ വിഷയത്തിൽ അദ്ദേഹം ഇടപെട്ടിരുന്നു. എന്നാൽ, നിർദേശങ്ങളൊന്നും ഭരണസമിതി അംഗങ്ങൾ പാലിച്ചില്ല. ഭരണസമിതിയിലെ സി.പി.എം അംഗങ്ങൾ വരെ രണ്ട് ചേരിയിലാണ് നിൽക്കുന്നത്. സർക്കാർ നാമനിർദേശം ചെയ്തിട്ടുള്ള മിക്കവാറും അംഗങ്ങൾ ചെയർമാെൻറ എതിർചേരിയിലാണ്. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടിയുണ്ടാവുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.