ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വത്തിന്‍റെ സംഭാവന: 10 കോടി രൂപ തിരിച്ചടക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടും
text_fieldsഗുരുവായൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയ 10 കോടി രൂപ തിരിച്ചടക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ആര്യാസുന്ദരത്തിൽനിന്നാണ് ഉപദേശം തേടുക. നിയമോപദേശം ലഭിച്ച ശേഷമെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്ന കാര്യം തീരുമാനിക്കൂ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു തവണകളായാണ് ദേവസ്വം പത്തുകോടി രൂപ നൽകിയത്. ഇത് ദേവസ്വം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും തുക തിരിച്ചടക്കണമെന്നും കഴിഞ്ഞ 18ന് ഹൈകോടതി വിധിച്ചിരുന്നു. ചൊവ്വാഴ്ച ചേർന്ന ദേവസ്വം ഭരണസമിതി യോഗം ഇക്കാര്യം ചർച്ച ചെയ്താണ് നിയമോപദേശം തേടാൻ തീരുമാനിച്ചത്.
യോഗത്തിൽ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എ.വി. പ്രശാന്ത്, കെ.വി. ഷാജി, കെ. അജിത്, കെ.വി. മോഹനകൃഷ്ണൻ, ഇ.പി.ആർ. വേശാല, അഡ്മിനിസ്ട്രേറ്റർ ടി. ബ്രീജാകുമാരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.