അമൃത് പദ്ധതി: ഗുരുവായൂർ രണ്ടാം സ്ഥാനത്ത്, തൃശൂർ നാലാമത്
text_fieldsഗുരുവായൂർ: നഗര വികസനത്തിനുള്ള കേന്ദ്ര പദ്ധതിയായ അമൃതിെൻറ (അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ) പുരോഗതി രേഖയിൽ ഗുരുവായൂർ രണ്ടാം സ്ഥാനത്ത്.
നേരേത്ത ഒന്നാം സ്ഥാനത്തായിരുന്നു ഗുരുവായൂർ. ആറാം സ്ഥാനത്തായിരുന്ന തൃശൂർ നില മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി. തൃശൂർ കോർപറേഷനും ഗുരുവായൂർ നഗരസഭയുമാണ് ജില്ലയിൽ അമൃത് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്ത് ഒരു ജില്ലയിൽ രണ്ട് നഗരപ്രദേശങ്ങൾ പദ്ധതിയിലുള്ളത് തൃശൂരിൽ മാത്രമാണ്.
സംസ്ഥാനത്ത് ആകെ ഒമ്പത് നഗരങ്ങൾക്ക് മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. പദ്ധതി പുരോഗതിയിൽ സംസ്ഥാനതലത്തിൽ ഏറെക്കാലമായി ഒന്നാം സ്ഥാനത്തായിരുന്നു ഗുരുവായൂരിനെ പിന്തള്ളി ആലപ്പുഴയാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്.
പദ്ധതിയുടെ 46.38 ശതമാനമാണ് ഗുരുവായൂരിൽ െചലവഴിച്ചിട്ടുള്ളത്. 203.10 കോടിയുടേതാണ് ആകെ പദ്ധതികൾ. പദ്ധതിയുടെ 20 ശതമാനം അതത് നഗരസഭകൾ വഹിക്കണമെന്ന നിബന്ധനയാണ് ഗുരുവായൂരിനെ പ്രയാസത്തിലാക്കുന്നത്. കോവിഡ് കാലം കൂടി വന്നതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്.
ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന തീർഥാടകരെ പ്രധാനമായും ആശ്രയിച്ച് നിൽക്കുന്ന നഗരം ഇപ്പോഴും നിശ്ചലാവസ്ഥയിലാണ്. നഗരസഭക്ക് വരുമാനം ലഭിക്കേണ്ട പല ടെൻഡറുകളും ആളില്ലാതെ മാറ്റിവെക്കേണ്ട സ്ഥിതിയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.