ഗുരുവായൂരിനെ ക്ഷേത്രനഗരമാക്കണം-മന്ത്രി കെ. രാധാകൃഷ്ണന്
text_fieldsഗുരുവായൂര്‍: ഗുരുവായൂരിനെ കേരളത്തിന്റെ ക്ഷേത്രനഗരിയാക്കണമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്. ഇതിനുള്ള 50 ശതമാനത്തോളം ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാനായെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തിരുത്തിക്കാട്ട് പറമ്പില്‍ ദേവസ്വം ജീവനക്കാര്‍ക്കായി നിര്‍മിക്കുന്ന പാര്‍പ്പിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം, തെക്കേ നടയിലെ പൊതുശൗചാലയ സമുച്ചയത്തിന്റെയും ഡോര്‍മിറ്ററി സമുച്ചയത്തിന്റെയും സമര്‍പ്പണം, നവീകരിച്ച മഞ്ജുളാല്‍ -പടിഞ്ഞാറേ നട റോഡ് സമര്‍പ്പണം, പുന്നത്തൂര്‍ ആനക്കോട്ടയിലെ ഇന്റര്‍ലോക്ക് ടൈല്‍ റോഡ് സമര്‍പ്പണം എന്നിവയാണ് നിര്‍വഹിച്ചത്.
ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് എം. കൃഷ്ണദാസ് മുഖ്യാതിഥിയായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, ചെങ്ങറ സുരേന്ദ്രന്, മനോജ് ബി. നായര്‍, വി.ജി. രവീന്ദ്രന്, വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന് എന്നിവര്‍ സംസാരിച്ചു. നഗരസഭ ചെയര്മാന് എം. കൃഷ്ണദാസ്, ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന്, ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രന്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന് എന്നിവര്‍ക്കൊപ്പം പന്തലിലെത്തി ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള കഞ്ഞി കുടിച്ചാണ് മന്ത്രി രാധാകൃഷ്ണന് മടങ്ങിയത്. ഊരാളന്‍ മല്ലിശേരി പരമേശ്വരന് നമ്പൂതിരിപ്പാട് കഞ്ഞി വിളമ്പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.