Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2020 1:02 PM IST Updated On
date_range 19 Dec 2020 1:02 PM ISTഗുരുവായൂർ ക്ഷേത്രം കൂത്തമ്പലത്തിന് യുനെസ്കോ അംഗീകാരം
text_fieldsbookmark_border
ഗുരുവായൂർ: ക്ഷേത്രത്തിെൻറ നവീകരിച്ച കൂത്തമ്പലത്തിന് യുനെസ്കോ അംഗീകാരം.
ശാസ്ത്രീയമായ പൈതൃകസംരക്ഷണ പ്രവർത്തനങ്ങൾക്ക് അന്തർദേശീയതലത്തിൽ നൽകിവരുന്ന യുനെസ്കോ ഏഷ്യ പസഫിക് പുരസ്കാരജേതാക്കളുടെ ഈ വർഷത്തെ പട്ടികയിലാണ് ഗുരുവായൂർ ക്ഷേത്രം കൂത്തമ്പലത്തിെൻറ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇടംപിടിച്ചത്.
ടി.വി.എസ് കമ്പനിയാണ് കൂത്തമ്പലം നവീകരിച്ച് സമർപ്പിച്ചത്. കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ആർകിടെക്ട് വിനോദ് കുമാർ, എളവള്ളി ശിവദാസൻ ആചാരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നവീകരണം. 2018 ഡിസംബറിൽ തുടങ്ങിയ പണികൾ പൂർത്തിയാക്കി ഈ വർഷം ഫെബ്രുവരി 18നാണ് കൂത്തമ്പലം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story