Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുരുവായൂർ അമ്പലനടയിൽ...

ഗുരുവായൂർ അമ്പലനടയിൽ നാളെ കല്യാണമേളം; ഗതാഗത നിയന്ത്രണം ഇങ്ങിനെ

text_fields
bookmark_border
Guruvayur
cancel

ഗുരുവായൂർ: റെക്കോഡുകൾ തകർത്ത് കല്യാണങ്ങൾക്ക് സാക്ഷിയാകാൻ ഒരുങ്ങുകയാണ് ഗുരുവായൂർ. 350-ലേറെ നവദമ്പതികളുടെ താലികെട്ടിനാണ് നാളെ ഗുരുവായൂർ സാക്ഷിയാവുക. 2017 ആഗസ്റ്റ് 26ന് നടന്ന 277 കല്യാണങ്ങളാണ് നിലവിലുള്ള റെക്കോഡ്. 2016 സെപ്റ്റംബർ നാലിന് 264 കല്യാണങ്ങൾ നടന്നിട്ടുണ്ട്.

ആറ് കല്യാണമണ്ഡപങ്ങളിലായി പുലർച്ചെ 4 മുതലാണ് വിവാഹം. ടോക്കൺ ക്രമത്തിൽ വധൂവരൻമാരെയും അടുത്ത ബന്ധുക്കളും ഫോട്ടോഗ്രാഫർമാരുമുൾപ്പെടെ 24 പേരെയും കല്യാണമണ്ഡപത്തിലേക്ക്‌ പ്രവേശിപ്പിക്കും. നടപ്പുരയിൽ കല്യാണക്കാരെ മാത്രമേ അനുവദിക്കൂ. രാവിലെ എട്ടിനും 11നുമിടയിൽ 220 കല്യാണങ്ങളുണ്ട്. ഒരു മിനിറ്റ് ഇടവേളയില്ലാതെ ഈ സമയങ്ങളിൽ താലികെട്ട് നടക്കും.

നഗരത്തിൽ കല്യാണപ്പാർട്ടികളുടെ എണ്ണമറ്റ വാഹനങ്ങൾ വരുന്നതിനാൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

  • നഗരത്തിലേക്ക് പ്രവേശിക്കുന്ന ടു വീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് വൺവേ പാലിക്കണം
  • റോഡരികിലെ ടൂവീലർ അടക്കമുള്ള എല്ലാ വാഹനങ്ങളുടെയും പാർക്കിങ് കർശനമായി നിരോധിച്ചു.
  • സ്വകാര്യ ബസുകൾ പടിഞ്ഞാറെനടയിലെ മായാ ബസ് സ്റ്റാന്റിൽ നിന്നും സർവിസ് ആരംഭിക്കുകയും, വൺവേ സമ്പ്രദായത്തിൽ തിരികെ എത്തുകയും വേണം.
  • കുന്നംകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മമ്മിയൂരിൽ നിന്നും തിരിഞ്ഞ് കൈരളി ജങ്ഷൻ വഴി ഔട്ടർ റിങ് റോഡ് ചുറ്റി മായാ ബസ് സ്റ്റാൻ്റിൽ എത്തണം.
  • ചാവക്കാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മുതുവട്ടൂർ സെൻററിൽ നിന്നും തിരിഞ്ഞ് മായ ബസ് സ്റ്റാന്റിലേക്ക് എത്തണം.
  • വാഹനങ്ങൾ നഗരസഭയുടെ മൾട്ടി ലെവൽ കാർപാർക്കിങ് സെൻററിലും, കിഴക്കേനടയിലെ ദേവസ്വം മൾട്ടിലെവൽ കാർപാർക്കിങ് സെൻററിലും, ശ്രീകൃഷ്‌ണ സ്‌കൂൾ ഗ്രൗണ്ടും, മറ്റു പാർക്കിങ് കേന്ദ്രങ്ങളിലും മാത്രം പാർക്ക് ചെയ്യണം. .
  • ടൂറിസ്റ്റ് ബസുകൾ നഗരസഭയുടെ കിഴക്കേനടയിലെ സത്യഗ്രഹ സ്മാരക ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Guruvayurmarriages in guruvayoorTraffic regulations
News Summary - Guruvayur to host record 350 marriages on Sunday traffic regulations
Next Story